Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകര്‍ക്കു ആശ്വാസമായി; റബര്‍ വില 140 കടന്നു

22 APRIL 2016 10:13 PM IST
മലയാളി വാര്‍ത്ത.

കുറച്ചു നാളുകള്‍ക്ക് ശേഷം കര്‍ഷകര്‍ക്കു ഒരു ചെറിയ ആശ്വാസമായി. റബര്‍ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂര്‍ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയില്‍. വില 150 രൂപ മറി കടക്കുമെന്നാണു വ്യാപാര ലോകത്തിന്റെ പ്രതീക്ഷ. ഇന്നലെ രാവിലെ 135 രൂപയില്‍ ആരംഭിച്ച വ്യാപാരം പെട്ടെന്ന് 142 രൂപയില്‍ വരെയെത്തി. ചില സ്ഥലങ്ങളില്‍ ഈ വിലയ്ക്കു വ്യാപാരവും നടന്നു. റബര്‍ ബോര്‍ഡ് വില 139 രൂപായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ പരമാവധി 136 രൂപയ്ക്കു മാത്രമാണു വ്യാപാരം നടന്നത്.

കഴിഞ്ഞാഴ്ച മുതലാണു വില വര്‍ധിച്ചു തുടങ്ങിയത്. ഒരാഴ്ച കൊണ്ടു വിലയില്‍ 10 രൂപ വര്‍ധനയുണ്ടായി. രാജ്യാന്തര വില ഉയര്‍ന്നതും ആഭ്യന്തര വിപണിയിലെ ഉത്പാദന കുറവുമാണു വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. സംസ്ഥാനത്തെ ഭൂരിഭാഗം തോട്ടങ്ങളിലും ഇപ്പോള്‍ ടാപ്പിങ്ങ് നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്തു പലയിടങ്ങളിലും മഴ പെയ്‌തെങ്കിലും ചൂടു വര്‍ധിച്ചതിനാല്‍ ടാപ്പിങ്ങ് നടത്തിയാലും പ്രയോജനവുമില്ലെന്നു കര്‍ഷകര്‍ പറയുന്നു. അവധി വ്യാപാരികള്‍ വില ഉയര്‍ത്തിയതും വില ഉയര്‍ച്ചയ്ക്കു കാരണമായി. ഇന്നലെ അവധി വില 148 രൂപ വരെ വര്‍ധിച്ചു. ഒട്ടുപാല്‍ വില കൂടി കിലോയ്ക്ക് 90 രൂപയായി. മലേഷ്യന്‍ ക്രംബ് റബര്‍ ഇറക്കുമതി ഉടന്‍ ഉണ്ടായേക്കുമെന്നു വിപണിയിലുള്ള വ്യാപക പ്രചരണം വിലയിടിക്കുമെന്ന ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (27 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends