Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യാന്തരവില തകര്‍ന്നടിഞ്ഞു; റബറിന്റെ ആഭ്യന്തര വിലയില്‍ വീണ്ടും വന്‍തകര്‍ച്ച, കര്‍ഷകര്‍ ആശങ്കയില്‍

06 JUNE 2017 10:43 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര വിപണി തകര്‍ന്നടിഞ്ഞതിനെതുടര്‍ന്ന് റബറിന്റെ ആഭ്യന്തര വിലയില്‍ വീണ്ടും വന്‍തകര്‍ച്ച.
രാജ്യാന്തരവിപണില്‍ ഒരു ദിവസം 11.66 രൂപയുടെ തകര്‍ച്ചയുണ്ടായപ്പോള്‍ ആഭ്യന്തര വിലയിലുണ്ടായത് നാലു രൂപയുടെ കുറവ്. ഇടവേളയ്ക്കു ശേഷം വില കുറയുമെന്ന അഭ്യൂഹം പരക്കുന്നതു കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിലക്കേര്‍പ്പെടുത്തിയതാണ് ഇന്നലത്തെ അപ്രതീക്ഷിത തകര്‍ച്ചയ്ക്കു കാരണമായി പറയപ്പെടുന്നത്. വെള്ളിയാഴ്ച 127.92 രൂപയായിരുന്ന ബാങ്കോക്ക് വില ഇന്നലെ 116.27 രൂപയായി താഴ്ന്നു.

എന്നാല്‍ റബര്‍ ബോര്‍ഡിന്റെ കണക്കു പ്രകാരം ആഭ്യന്തരവില 125 രൂപയില്‍ നിന്നു 121 രൂപയിലേക്കു താഴ്ന്നു. എന്നാല്‍, കച്ചവടം നടന്നതു 119- 120 രൂപയ്ക്കായിരുന്നു. രാജ്യാന്തര വിലയിലെ തകര്‍ച്ചയ്‌ക്കൊപ്പം ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നു ടയര്‍ വ്യവസായികള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് രാജ്യാന്തര വില ആഭ്യന്തര വിലയേക്കാള്‍ 15 രൂപയ്ക്കു മേല്‍ ഉയര്‍ന്നു നിന്നിരുന്നു.

ഏതാനും മാസം മുമ്പ് റബര്‍ വില 90 രൂപയിലെത്തിയപ്പോള്‍ പോലും രാജ്യാന്തര വില 10 കൂടി 100 രൂപയിലായിരുന്നു. എന്നാല്‍, ഇത്തവണ രാജ്യാന്തര വില 100 രൂപയിലും താഴുമെന്നാണു സൂചനകള്‍. ഇടവേളയിലെ തകര്‍ച്ചയ്ക്കു ശേഷം രാജ്യാന്തര വില വീണ്ടും ഉയര്‍ന്നു 200.50 രൂപയിലും ആഭ്യന്തര വില 162 രൂപയിലും എത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ വില തകര്‍ന്നു തരിപ്പണമായിരിക്കുന്നത്.

സാധാരണ, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ റബര്‍ വില ഉയരാറുള്ളതാണ്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതു ചെറുകിട, ഇടത്തരം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (29 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (5 hours ago)

Malayali Vartha Recommends