Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി.എസ്.ടി : ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

10 JULY 2017 04:11 PM IST
മലയാളി വാര്‍ത്ത

ഹോട്ടല്‍ ഭക്ഷണത്തിന്‍മേല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. എ.സി ഹോട്ടലുകളിലെ ഭക്ഷണവില എട്ടു ശതമാനവും നോണ്‍ എ.സി ഹോട്ടലുകളിലെ ഭക്ഷണവില അഞ്ചു ശതമാവും കുറയ്ക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. അതേസമയം, വരുന്ന വ്യാഴാഴ്ചയ്ക്കകം ഇറച്ചിക്കോഴി വില കുറച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ വില്‍ക്കില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കുമായി ഇന്നു രാവിലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അസോസിയേഷന്‍ നേതാക്കള്‍ തീരുമാനം പ്രഖ്യാപിച്ചത്. ബുധനാഴ്ച ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ധനമന്ത്രി മൂന്നു വട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.

ജി.എസ്.ടി നടപ്പായതോടെ കോഴി ഉള്‍പ്പെടെയുളള ഇനങ്ങളുടെ നികുതി ഇല്ലാതാകുന്നതിനാല്‍, എ.സി ഹോട്ടലുകള്‍ പത്തു ശതമാനവും നോണ്‍ എ.സി ഹോട്ടലുകള്‍ അഞ്ചു ശതമാനവും വില കുറയ്ക്കണമെന്നായിരുന്നു മന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശം. എന്നാല്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വില കുറയ്ക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അസോസിയേഷന്‍. ജി.എസ്.ടിക്കു ശേഷവും കോഴി വില വര്‍ദ്ധിച്ച കാര്യവും ഇവര്‍ ഉന്നയിച്ചു.

എന്നാല്‍ നികുതി കുറഞ്ഞിട്ടും വില കുറയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് അസോസിയേഷന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ജി.എസ്.ടി നടപ്പാക്കിയ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേക്ക് നികുതി സംബന്ധമായ ചെറിയ അപാകതകളില്‍ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു.

75 ലക്ഷം രൂപയില്‍ താഴെ കച്ചവടമുളള ചെറുകിട ഹോട്ടല്‍ വ്യാപാരികള്‍ക്ക് കോമ്പൗണ്ടിംഗ് ചാര്‍ജ്ജ് അഞ്ചു ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും മന്ത്രി ഉറപ്പ് നല്‍കി. നഷ്ടം സഹിച്ചുകൊണ്ടാണ് ഡിസ്‌കൗണ്ട് നല്‍കുന്നെന്നും രാജ്യത്തെ പൊതു നികുതി വ്യവസ്ഥയോട് സഹകരിച്ചുപോകാനാണ് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുളളതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends