Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് വഴിതുറന്ന് ജിയോ

22 JULY 2017 03:31 PM IST
മലയാളി വാര്‍ത്ത

ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് വഴിയൊരുക്കി സൗജന്യ ഫീച്ചര്‍ ഫോണുകളുമായി റിലയന്‍സ് ജിയോ. ഫോര്‍ ജി അധിഷ്ഠിത ഫോണ്‍-ജിയോ ഫോണ്‍- സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. സെക്യൂരിറ്റി നിക്ഷേപമായി 1500 രൂപ നല്‍കണം. മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ മടക്കി നല്‍കിയാല്‍ തുക തിരികെ ലഭിക്കും. ഈ ഫോണില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമാണ്. 153 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ ഡേറ്റയും എസ്എംഎസും ലഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളുടെ സാന്നിധ്യം 40-ാം വാര്‍ഷിക പൊതുയോഗത്തില്‍ ശ്രദ്ധേയമായി. 25 വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇഷാ, ആകാശ് എന്നിവരാണു ജിയോ ഫോണ്‍ അവതരിപ്പിച്ചത്.

ഫോണിന്റെ പ്രത്യേകതകള്‍ ആകാശ് വിവരിച്ചു. വോയ്‌സ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേള്‍പ്പിച്ചു. അംബാനിയുടെ ഭാര്യ നിതാ അംബാനിയും വേദിയിലുണ്ടായിരുന്നു. ഇളയ മകന്‍ ആനന്ദ്, വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇഷാ, ആകാശ് എന്നിവരെ 2014-ല്‍ ആണ് ബോര്‍ഡ് അംഗങ്ങളായി നിയമിച്ചത്.ഇന്ത്യയിലെ 22 ഭാഷകളെ ജിയോ ഫോണ്‍ പിന്തുണയ്ക്കും.മുന്‍കൂട്ടിയുള്ള ബുക്കിങ് ഓഗസ്റ്റ് 24ന് ആരംഭിക്കും. സെപ്റ്റംബര്‍ മുതല്‍ നല്‍കിത്തുടങ്ങും. ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭിക്കും. ജിയോ ഫോണിനൊപ്പം ലഭിക്കുന്ന ജിയോ ഫോണ്‍ ടിവി കേബിള്‍ ഏതു ടെലിവിഷനുമായും ബന്ധിപ്പിക്കാം. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് മറ്റു പ്ലാനുകളും ഉണ്ട്.

24 രൂപയ്ക്ക് രണ്ടു ദിവസവും, 54 രൂപയ്ക്ക് ഒരാഴ്ചയും ഉപയോഗിക്കാം. ഈ വര്‍ഷം അവസാനത്തോടെ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരാഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അപായ സന്ദേശമയയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്. 2.4 ഇഞ്ച് ഡിസ്‌പ്ലേ, എഫ്എം റേഡിയോ, എസ്ഡി കാര്‍ഡ് സൗകര്യം തുടങ്ങിയവയുണ്ട്. പുതിയ പദ്ധതിയിലൂടെ 50 കോടി വരിക്കാരെ നേടാനാവുമെന്നും കണക്കാക്കുന്നു, സെപ്റ്റംബറോടെ രാജ്യത്ത് 10,000 ജിയോ ഓഫിസുകള്‍ ഉണ്ടാകും. ജിയോ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളില്‍ പ്രതിമാസ ഡേറ്റ ഉപയോഗം 20 കോടി ജിബിയില്‍നിന്ന് 120 കോടി ജിബിയായി ഉയര്‍ന്നു.

12.5 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് നേടാനും കഴിഞ്ഞു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഒരു ഓഹരിക്ക് 13 രൂപ ലാഭ വിഹിതവും നല്‍കും. 1977-ല്‍ മൂന്നു കോടി രൂപയായിരുന്നു ലാഭം. നിലവില്‍ ഇത് 30,000 കോടി രൂപ. 10,000 മടങ്ങ് വര്‍ധന. ആസ്തി 33 കോടിയില്‍ നിന്ന് 7,00,000 കോടിയിലെത്തി. ഓഹരി ഉടമകളുടെ പണവും ഇരട്ടിക്കുന്നു. 1977 ല്‍ റിലയന്‍സ് ഓഹരികളില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് 16,54,503 രൂപ.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (28 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (39 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (53 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (4 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends