Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം


ചുമതലയേറ്റ ശേഷം ആദ്യ സന്ദര്‍ശനം.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും... ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദര്‍ശനം


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

കൊച്ചി കപ്പല്‍ ശലയുടെ നിര്‍മാണം 30 മാസത്തിനകം പൂര്‍ത്തിയാക്കും

29 JULY 2017 03:24 PM IST
മലയാളി വാര്‍ത്ത

കൊച്ചി കപ്പല്‍ ശലയുടെ നിര്‍മാണം തുടങ്ങി 30 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍. പുതിയ ഡ്രൈ ഡോക് നിര്‍മാണം അടുത്ത ജനുവരിയിലും ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയറിങ് ഫെസിലിറ്റി (ഐഎസ്ആര്‍എഫ്) നിര്‍മാണം ഈ വര്‍ഷം നവംബറിലും ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

രണ്ടു പദ്ധതികള്‍ക്കുമായി 2,800 കോടി രൂപയാണു മുതല്‍മുടക്ക്. ഓഹരി വില്‍പനയ്ക്കു മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇഷ്യൂ മൂന്നിന് അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പല്‍ശാലയുടെ ഐപിഒയ്ക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി പോര്‍ട് ട്രസ്റ്റില്‍ നിന്ന് ഏറ്റെടുത്ത റിപ്പയര്‍ യാഡില്‍ 970 കോടി ചെലവിട്ടാണ് ഐഎസ്ആര്‍എഫ് വികസിപ്പിക്കുക.

ഓഹരി വില്‍പന വഴി സമാഹരിക്കുന്ന തുകയുടെ മൂന്നില്‍ രണ്ടും കപ്പല്‍ശാലയുടെ വികസന പദ്ധതികള്‍ക്കായി ഉപയോഗിക്കും. ഒരു വിഹിതം കേന്ദ്രസര്‍ക്കാരിനാണ്. തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ രണ്ടു ഘട്ടം പൂര്‍ത്തിയായി. ഒരു ഘട്ടം കൂടി ബാക്കിയുണ്ട്. 1800 കോടി ചെലവില്‍ പുതിയ ഡ്രൈ ഡോക് നിര്‍മിക്കുന്നതോടെ എല്‍എന്‍ജി കാരിയറുകളും വിമാനവാഹിനികളും ഉള്‍പ്പെടെയുള്ള കൂറ്റന്‍ കപ്പലുകള്‍ നിര്‍മിക്കാനാകും.

310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുള്ള ഡോക്കാണു നിര്‍മിക്കുക. പ്രവര്‍ത്തന മികവുള്ളതുകൊണ്ടു പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു വന്‍കിട കരാറുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. കൊച്ചി കപ്പല്‍ശാലയെ അവഗണിക്കാന്‍ കഴിയില്ല. 11000 കോടി രൂപയുടെ പ്രതിരോധ കരാറുകള്‍ക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാവികസേനയുടെ അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മാണത്തിനുള്ള കരാറിനു വേണ്ടിയും ശ്രമിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2058 കോടിയായിരുന്നു അറ്റവരുമാനം.

1,600 കോടി രൂപയുടെ നീക്കിയിരുപ്പുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,200 കോടി രൂപയുടെ നീക്കിയിരിപ്പാണു പ്രതീക്ഷിക്കുന്നത്. ഓഹരി വിറ്റു കിട്ടുന്ന ഏകദേശം 979 കോടി രൂപ കൂടി ചേര്‍ക്കുമ്പോള്‍ െ്രെഡ ഡോക്കും ഐഎസ്ആര്‍എഫും പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിവില്‍പന സംബന്ധിച്ച ആശങ്കകള്‍ ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശത്തെ മാനിച്ചു മുന്നോട്ടുപോകും. എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ അര്‍പ്പണബോധമാണു കൊച്ചി കപ്പല്‍ശാലയുടെ പുരോഗതിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2800 കോടി രൂപയുടെ വികസന പദ്ധതികള്‍ വായ്പയെടുത്തു നടപ്പാക്കുന്നത് ഉചിതമാകില്ലെന്ന ബോധ്യമാണ് ഓഹരി വിപണിയെ സമീപിക്കാന്‍ കാരണമായതെന്നു കപ്പല്‍ശാല ചെയര്‍മാന്‍. കട ബാധ്യതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണു നയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതി  (13 minutes ago)

വിസ അനുവദിക്കുന്ന തീയതിമുതല്‍ ഒരു മാസത്തേക്കാണ് പുതുക്കിയ കാലാവധി....  (29 minutes ago)

പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.....  (32 minutes ago)

പെയിന്റിങ് തൊഴിലാളി സമീപവാസിയുടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍  (49 minutes ago)

ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക  (1 hour ago)

വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയില്‍ മുങ്ങി  (2 hours ago)

ഒന്നര വയസുകാരന്‍ മരിച്ചത് കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്നു  (2 hours ago)

സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയുമാണ് വീഴ്ത്തിയത്.  (2 hours ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (8 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (8 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (9 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (9 hours ago)

Malayali Vartha Recommends