Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപ മൂല്യം 20 ലക്ഷം കോടി രൂപ

07 AUGUST 2017 03:54 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയിലെ കുതിപ്പ് നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് അടുപ്പിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ മ്യൂച്വല്‍ ഫണ്ടുകളും കൂടി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 20 ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ജൂലൈ 31ലെ കണക്ക് പ്രകാരം നിക്ഷേപ മൂല്യം 19.97 ലക്ഷം കോടി രൂപയാണ്. ജൂണ്‍ അവസാനം ഇത് 18.96 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപകരില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയെത്തിയതും ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നതുമാണ് നിക്ഷേപമൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ സഹായിച്ചത്.

ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം നിക്ഷേപ മൂല്യം ഏഴു ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. ജൂലൈ മാസത്തില്‍ 12,727 കോടി രൂപയുടെ നിക്ഷേപമാണ് പുതുതായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്രത്തില്‍ ഒരു മാസം കൊണ്ടുണ്ടാകുന്ന നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം. 2008 ജനുവരിയില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്ക് ഒഴുകിയ 13,678 കോടിയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

നിക്ഷേപത്തിന്റെ 65 ശതമാനം ഓഹരികളിലും ശേഷിച്ചത് കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ബാലന്‍സ്ഡ് ഫണ്ടുകളിലേക്ക് ജൂലൈ മാസത്തില്‍ 17,000 കോടി രൂപയാണ് പുതുതായി എത്തിയത്. ഇന്‍കം ഫണ്ടുകളും ബാലന്‍സ്ഡ് ഫണ്ടുകളും അടക്കം എല്ലാത്തരം മ്യൂച്വല്‍ ഫണ്ടുകളും കണക്കിലെടുത്താന്‍ ജൂലൈയില്‍ 63,504 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ അറ്റ നിക്ഷേപം 1.86 ലക്ഷം കോടി രൂപയാണ്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ഇത് 60,617 കോടിയും.

മ്യൂച്വല്‍ ഫണ്ട് എന്ന നിക്ഷേപ മാര്‍ഗത്തെക്കുറിച്ചുള്ള അവബോധം കൂടുന്നതും പ്രതിമാസതവണകളായി (എസ്.ഐ.പി.) നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയതും ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 1.45 കോടി അക്കൗണ്ടുകളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി(എസ്.ഐ.പി.)ല്‍ ഉള്ളത്. ഇതിലൂടെ പ്രതിമാസം ശരാശരി 5,000 കോടി രൂപ നിക്ഷേപമായി എത്തുന്നു.

നിലവില്‍ 55 ലക്ഷത്തോളം പേരാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത്. 2025 ഓടെ ഇത് 1.30 കോടിയിലേക്ക് ഉയര്‍ത്താനാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം ലക്ഷ്യമിടുന്നത്. കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ ഈ കാലയളവില്‍ 95 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശ്യം.

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ താരതമ്യേന ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങളിലേക്ക് നിക്ഷേപകര്‍ തിരിയുമെന്ന് ഉറപ്പാണ്. ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിനായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (58 minutes ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (1 hour ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (1 hour ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (1 hour ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (2 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (2 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (3 hours ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (4 hours ago)

Malayali Vartha Recommends