Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 200 കമ്പനികളെ പുറത്താക്കുന്നു

23 AUGUST 2017 12:51 PM IST
മലയാളി വാര്‍ത്ത

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ലിസ്റ്റില്‍ ഉള്‍പ്പെട്ട 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ഇന്നുമുതല്‍ പുറത്താക്കും. ഡീലിസ്റ്റ് ചെയ്യപ്പെടുന്ന ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് 10 വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും. രാസവസ്തുക്കള്‍, വളങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍സ്, ടെക്‌സ്‌റ്റൈല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ ഡീലിസ്റ്റ് പട്ടികയിലുണ്ട്.

മൂന്ന് വ്യത്യസ്ത സര്‍ക്കുലറുകളിലാണ് ബിഎസ്ഇ ഡീ ലിസ്റ്റ് പ്രഖ്യാപിച്ചത്. 117 കമ്പനികളുടെ ഡീലിസ്റ്റ് 10 വര്‍ഷത്തിലേറെ തുടരുമെന്നാണ് ആദ്യത്തെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ ഡീലിസ്റ്റ് റെഗുലേഷന്‍സ് പ്രകാരം ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് ബിഎസ്ഇ നിയോഗിച്ച സ്വതന്ത്ര മൂല്യനിര്‍ണയിതാവ് നിശ്ചയിക്കുന്ന ന്യായവിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊതു ഓഹരിയുടമകളില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ സാധിക്കുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഒരു ദശാബ്ദത്തിലേറെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള കമ്പനികളെ കുറിച്ചാണ് രണ്ടാമത്തെ സര്‍ക്കുലറില്‍ പറയുന്നത്. ഈ കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യില്‍ നിന്ന് നിര്‍ബന്ധിത വിലക്ക് നേരിടുന്നതിന് പിന്നാലെ ബിഎസ്ഇ നടപടിക്കൊരുങ്ങുന്ന 55 കമ്പനികളെക്കുറിച്ചാണ് മൂന്നാമത്തെ സര്‍ക്കുലറില്‍ പറയുന്നത്.

കമ്പനികള്‍ ഡീ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഇവയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ഗ്രൂപ്പ് കമ്പനികള്‍ എന്നിവയെ 10 വര്‍ഷത്തേക്ക് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു.

സാമ്പത്തിക ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി മറയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 331 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെബി ഓഹരി വിപണികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ബിഎസ്ഇ പുറത്താക്കുന്നത്. വിലക്ക് നേരിട്ട 331 ഷെല്‍ കമ്പനികളില്‍ ചിലത് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (33 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (42 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (51 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (57 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends