Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അസംസ്‌കൃത റബറിന്റെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

11 DECEMBER 2017 01:03 PM IST
മലയാളി വാര്‍ത്ത

അസംസ്‌കൃത റബറിന്റെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വന്‍കിട ടയര്‍ കമ്പനികളുടെയും റബര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെയും സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രവാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.

റബറിന്റെ ആഭ്യന്തരവില ഉയര്‍ത്താനുള്ള നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കവും എടുത്തുകളയുന്നതോടെ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാകും. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകരെ പുതിയ തീരുമാനം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

നിലവില്‍ 35 ശതമാനമാണ് റബറിന്റെ ഇറക്കുമതിച്ചുങ്കം. ഇതില്‍ മൂന്നുശതമാനം വീതം എക്‌സൈസ് സെസും കസ്റ്റംസ് സെസുമാണ്. നാല് ശതമാനം സി.വി.ഡിയുമാണ്. ഇതൊക്കെ ഒഴിവാക്കി ഇറക്കുമതിക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്നാണ് ടയര്‍ ലോബിയുടെ ആവശ്യം. നിലവില്‍ യഥേഷ്ടം ഇറക്കുമതി തുടരുമ്പോഴാണ് ഇറക്കുമതിച്ചുങ്കം തന്നെ ഇല്ലാതാക്കാന്‍ അവസരമൊരുങ്ങുന്നത്. നിലവില്‍ അടക്കക്കും കുരുമുളകിനുംവരെ അടിസ്ഥാന വില പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ റബറിന് മാത്രം അടിസ്ഥാനവില പ്രഖ്യാപിക്കാത്തത് ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന ആക്ഷേപം ഇന്‍ഫാം അടക്കം കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ ഇടപെടലായിരുന്നു കുരുമുളകിന്റെ അടിസ്ഥാനവില പ്രഖ്യാപനത്തിനു സഹായകമായത്.

എന്നാല്‍, റബര്‍ ബോര്‍ഡ് ഇതിന് ഒരുശ്രമവും നടത്തുന്നില്ല. വിലയിടിവില്‍ നട്ടംതിരിയുന്ന റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികളും ബോര്‍ഡിനില്ല. വില 150 രൂപയില്‍ എത്തിക്കാനുള്ള വിലസ്ഥിരത പദ്ധതിയും മുടങ്ങി. റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യം കര്‍ഷകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. റബര്‍കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളും കേന്ദ്രത്തിനു മുന്നില്‍ ഇല്ല. സബ്‌സിഡിയടക്കം ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളും സജീവമാണ്.ഇതിനിടെയാണ് ഇറക്കുമതിച്ചുങ്കം കൂടി ഇല്ലാതാക്കി ടയര്‍ ലോബിയെ സഹായിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

റബറിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനുള്ള കേന്ദ്രനീക്കത്തെ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് ഇന്‍ഫാം സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റിയനും കര്‍ഷക സംഘടന നേതാക്കളും മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (15 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (5 hours ago)

Malayali Vartha Recommends