Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരളത്തില്‍ ആദ്യമായി കാര്‍ ബൂട്ട് വില്‍പ്പന വരുന്നു

07 JANUARY 2018 09:59 AM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ സ്വദേശി, ചെറുകിട,ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് ആശയത്തിന് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തില്‍ ആദ്യമായി കാര്‍ ബൂട്ട് വില്‍പ്പന അവതരിപ്പിക്കുന്നു.
തൃശൂര്‍ പറവട്ടണി ഗ്രൗണ്ടില്‍ ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കാര്‍ ബൂട്ട് സെയില്‍ നടക്കുന്നത്. ആവര്‍ത്തന വിരസമായ വിപണന ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായ നൂതന രീതിയാണ് ഈ കാര്‍ ബൂട്ട് സെയിലിലൂടെ അവതരിപ്പിക്കുന്നത്. എക്‌സിബിഷന്‍ നടക്കുന്ന സ്ഥലത്ത് ഒരു കാര്‍ ബൂട്ട് സ്‌പേസ് വാടകയ്ക്കുയെടുത്ത് അവിടെ നിങ്ങളുടെ കാറില്‍ തന്നെ വില്‍പ്പനയ്ക്കുള്ള വസ്തുക്കള്‍ വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ബ്രാന്‍ഡിംഗിന് മികച്ച അവസരവും, തല്‍ക്ഷണ വില്‍പന മൂല്യവും, ഉറപ്പു വരുത്തി കലാസ്വാദ
നവും ഷോപ്പിംഗും ഉള്‍പ്പെടെ ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ സാധ്യമാകുന്നു എന്നതാണ് കാര്‍ ബൂട്ട് സെയിലിന്റെ മറ്റൊരു സവിശേഷത.
എക്‌സിബിഷനും സെയിലിനും പുറമേ വിവിധ തരം സാംസ്‌കാരികസാമൂഹിക പരിപാടികളും നടക്കും. ഇത് സ്‌പോണ്‍സര്‍മാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു നല്ല വിപണന വേദികൂടിയാണ്. 8216;എനിതിങ് അഡര്‍ യുവര്‍ കാര്‍ ബൂട്ട് ഹാസ് എ െ്രെപസ് എന്ന ടാഗ് ലൈനോട് കൂടിയാണ് കാര്‍ ബൂട്ട് സെയില്‍ ഒരുങ്ങിയിരിക്കുന്നത്. ചെറിയ ജിഗ്‌സും തല്‍സമയ സംഗീത പരിപാടികളും ക്യാംഫെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീയേറ്റര്‍ വിഭാഗത്തില്‍ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടകങ്ങളും നൃത്തപരിപാടികളും കൂടാതെ വിനോദവും മത്സരങ്ങളും വിഭാഗത്തില്‍ ശരീര, സൗന്ദര്യ മത്സരങ്ങളും ഗെയിംഷോയുമാണ്ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ട് ഫോട്ടോഗ്രഫി, മയക്കുമരുന്ന ബോധവല്‍ക്കരണ പ്രചാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയ്‌നുകളും നടക്കും.കാര്‍ ബൂട്ട് സെയിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ലക്കിഡ്രോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന സമ്മാനങ്ങളും കൂടാതെ അവസാന ദിനത്തില്‍ ബമ്പര്‍ സമ്മാനവും സ്‌പോണ്‍സര്‍മാര്‍ നല്‍ക്കുന്നതാണ്.

60 കാര്‍ ബൂട്ട് സ്‌പെയ്‌സുകളും, 100 ചതുരശ്ര അടിയിലുളള 90 സ്റ്റാളുകളും, ഓഡിയോ പരസ്യ പ്രമോഷനുകളും ബ്രാന്‍ഡിംഗ് പ്രദര്‍ശനശാലയിലുണ്ട്. 5000ത്തില്‍ അധികം ആളുകളെ പ്രതീക്ഷിക്കുന്ന കാര്‍ ബൂട്ട് സെയിലില്‍ ബ്രാന്‍ഡിംഗ് സ്ഥലത്തിന് കൂടുതല്‍ വിശാലമായ സ്‌പേയ്‌സ്, ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, മീഡിയ പ്രൊമോഷന്‍, വീഡീയോ പ്രൊമോഷന്‍, പ്രാദേശിക ടെലിവിഷന്‍ ചാനല്‍ കവറേജ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഡിഫൈന്‍ മാര്‍ക്കറ്റിംഗിന്റെ നേതൃത്വത്തില്‍ പരബ്രഹ്മ പ്രോഡക്ഷന്‍സ്, ക്യൂറേറ്റേഴ്‌സ്, ഇമാജിനേഷന്‍ ഇവന്‍സ്, കോര്‍ മീഡീയ, ബ്രിഡ്ജ് അറ്റ് കോകോബച്ച് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ ബൂട്ട് സെയില്‍ നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (17 minutes ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (25 minutes ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (33 minutes ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (1 hour ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (1 hour ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (3 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (3 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (3 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (3 hours ago)

വയോധികയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സംഭവം; മാനനഷ്ടക്കേസില്‍ ബത്തിന്‍ഡ കോടതിയില്‍ ഹാജരായി കങ്കണ  (3 hours ago)

കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം പോലീസും സമരക്കാരും നേർക്കുനേർ, ജലപീരങ്കിയിൽ ചങ്ക് പൊളിഞ്ഞു  (4 hours ago)

ആരോഗ്യ വകുപ്പിന് കീഴില്‍ 400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി  (4 hours ago)

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി  (5 hours ago)

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends