കോട്ടയം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് പാസായവർക്ക് ഡെമോൻസ്ട്രേറ്റർ ആകാം

കോട്ടയം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് പാസായവർക്ക് ഡെമോൻസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം .താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടാകുക.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ എസ്.ബി.ടി. ഇ. /എൻ.സി.എച്ച്.എം.സി.ടി ന്യൂഡൽഹിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് മൂന്നുവർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ/ഡിഗ്രീ അല്ലെങ്കിൽ ഐ.ഐ.സി.ടി യുടെ കീഴിലുള്ള യൂണിവേഴ്സിറ്റിയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി എന്നിവയാണ് യോഗ്യത.
ത്രീ സ്റ്റാർ കാറ്റഗറിയിൽ കുറയാത്ത ഹോട്ടലിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഗവ. കോളേജിലോ എഫ്.സി.ഐ.യിലോ ഐ.എച്ച്. എം.സി.ടി യിലോ രണ്ടുവർഷത്തെ അധ്യാപനപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 2017 ജനുവരി 1 ന് 18 നും 41 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha


























 
 