ഇന്ത്യൻ നേവിയിൽ പൈലറ്റാകാം

ഇന്ത്യൻ നേവിയിൽ പൈലറ്റ് , ഒബ്സർവർ ,എയർട്രാഫിക്ക് കൺട്രോളർ പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 22 ഒഴിവുകളാണുള്ളത്.
തിരഞ്ഞെടുക്കപെടുന്നവർക്കുള്ള പരിശീലനം 2019 ജൂണിൽ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്നതായിരിക്കും.
1.ഒബ്സർവർ :
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
യോഗ്യത : 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബി.ഇ. അല്ലെങ്കിൽ ബി.ടെക്.അല്ലെങ്കിൽ ബിരുദം.
02.07.1995 നും 01.07.2000 നും ഇടയിൽ ജനിച്ചവർക്കും ഈ തീയതികളിൽ ഉൾപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
2.എയർട്രാഫിക് കൺട്രോളർ :
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.പ്ലസ് ടു തസ്‍ലത്തിൽ മാത്തമാറ്റിക്സ് , ഫിസിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം.
02.07.1994 നും 01.07.1998 നും ഇടയിൽ ജനിച്ചവർക്കും ഈ തീയതികളിൽ ഉൾപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട ശാരീരിക യോഗ്യത പുരുഷന്മാർക്ക് ഉയരം 157 സെ.മീ. ,സ്ത്രീകൾക്ക് 152 സെ.മീ .
3.പൈലറ്റ്
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്
യോഗ്യത : നിർദിഷ്ട യോഗ്യതയ്ക്കു പുറമെ വ്യോമയാനമന്ത്രാലയം നൽകുന്ന സി.പി.എൽ. യോഗ്യതയും വേണം
എൻജിനീയറിങ് അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
02.07.1995 നും 01.07.2000 നും ഇടയിൽ ജനിച്ചവർക്കും ഈ തീയതികളിൽ ഉൾപെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
സി.പി.എൽ.വിഭാഗക്കാർക്കും പ്രായപരിധിയിൽ ഈ തീയതികൾ ബാധകമാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട ശാരീരിക യോഗ്യത ഉയരം 162.5 സെ.മീ.മികച്ച കാഴ്ച ശക്തിയും ഉയരത്തിനനുസൃതമായ തൂക്കവും ഉണ്ടായിരിക്കണം.
യോഗ്യതകൾ കുറിച്ചുള്ള വിശദമായ നിർദേശങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2018 നവംബർ മുതൽ 2019 മാർച്ചുവരെയുള്ള കാലയളവിനിടയ്ക്ക് ബംഗളുരുവിൽ വെച്ചാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.സർവീസ് സെലക്ഷൻ ബോർഡ് നടത്തുന്ന തിരഞ്ഞെടുപ്പിൽ ഒരു ദിവസം നീളുന്ന ആദ്യ ഘട്ടവും നാല് ദിവസം നീളുന്ന രണ്ടാം ഘട്ടവുമുണ്ട്.ആദ്യ ഘട്ടത്തിൽ ഇന്റലിജിൻസ് ടെസ്റ്റ് ,പിക്ച്ചർ പെർസെപ്ഷൻ , ഗ്രൂപ് ചർച്ച എന്നിവയുണ്ടാകും.
ഇതിൽ വിജയിക്കുന്നവരെ നാലുദിവസം നീളുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ക്ഷണിക്കും.സൈക്കോളജിക്കൽ ടെസ്റ്റ് ,ഗ്രൂപ്പ് ടാക്സ് ടെസ്റ്റ് ,അഭിമുഖം എന്നിവയാണ് ഈ ഘട്ടത്തിൽ ഉണ്ടാകുക.ഇതിലും വിജയിക്കുന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയറാക്കും. ഈ ഘട്ടവും വിജയിക്കുന്നവരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക.
അപേക്ഷ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലെ ഓഫീസർ എൻട്രി ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കുക.ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചാൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാൽ ഇത് ഹാജരാക്കേണ്ടി വരും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 14 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.joinindiannavy.gov.in
https://www.facebook.com/Malayalivartha