പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷനിൽ അപേക്ഷിക്കാം

ന്യുഡൽഹിയിലുള്ള കേന്ദ്ര സർക്കാർ സഥാപനമായ പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എക്ക്സിക്യൂട്ടീവ് ട്രെയിനീ , അസിസ്റ്റൻഡ് ഓഫീസ് ട്രെയിനീ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 25 ഒഴിവുകളാണുള്ളത്.
1.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ എച്ച്.ആർ.
യോഗ്യത : എച്ച്.ആർ. , പേഴ്സണൽ മാനേജ്‌മന്റ്, ഇഡസ്ട്രിയൽ റിലേഷൻസ് , സോഷ്യൽ വർക്കിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ എന്നിവ ഉണ്ടായിരിക്കണം.
2.അസിസ്റ്റൻഡ് ഓഫീസർ ട്രെയിനീ ഇൻ പബ്ലിക് റിലേഷൻസ്:
യോഗ്യത : മാസ് കമ്മ്യുണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്,ജേർണലിസം എന്നിവയിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
3.അസിസ്റ്റൻഡ് ഓഫീസർ ട്രെയിനീ ഇൻ രാജ്ഭാഷ :
യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ
ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.
4.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ ലോ :
യോഗ്യത : ത്രിവത്സര എൽ.എൽ.ബി അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് ലോ കോഴ്സ് എന്നിവയാണ് യോഗ്യത.
പ്രായം 2018 ജൂലൈ 31 നു 28 വയസ്സ് ആയിരിക്കണം.സംവരണ വിഭാഗക്കാർക്ക് ചട്ടറേകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ച UGC NET-2018/CLAT 2018 സ്‌കോർ, ഗ്രൂപ്പ്ഡിസ്കഷൻ,പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
അപേക്ഷാ ഫീസ് 500 രൂപയാണ്. 2018 ഓഗസ്റ്റ് 31 നു മുൻപായി ഫലം പ്രതീക്ഷിക്കുന്ന അവസാന വർഷ അല്ലെങ്കിൽ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.posoco.in
https://www.facebook.com/Malayalivartha