Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

19 ദേശസാത്കൃത ബാങ്കുകളിൽ 7275 ക്ലാർക്ക് ഒഴിവുകൾ

17 SEPTEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത
രാജ്യത്ത്  19 ദേശസാത്കൃത ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   വിവിധ സംസ്ഥാനങ്ങളിലായി ആകെ 7275 ഒഴിവുകളാണുള്ളത് അതിൽ കേരളത്തി 291 ഒഴിവുകൾ. ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ആണ്  പരീക്ഷ നടത്തുന്നത്.   രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്‌കോർ അനുസരിച്ചായിരിക്കും 2019 മാർച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടത്തുക.ഡിസംബർ 8,9,15,16 തീയതികളിൽ ആയിരിക്കും പ്രിലിമിനറി ,ഓൺലൈൻ എഴുത്തുപരീക്ഷ നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.   യോഗ്യത:അംഗീകൃത ബിരുദം.കംപ്യുട്ടർ ഓപ്പറേഷൻസ്/ ലാംഗ്വേജ് ൽ  സർട്ടിഫിക്കറ്റ് /ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ സ്‌കൂൾ കോളേജ് തലത്തിൽ കംപ്യുട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം.അപേക്ഷിക്കുന്ന സംസഥാനത്തെ ഔദ്യോഗിക ഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയണം.2018 ഒക്ടോബർ 10 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.   01.09.2018  ന് 20 നും 28 നും മധ്യേ പ്രായം ഉണ്ടായിരിക്കണം.02.09.1990 നും 01.09.1998 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ.എസ്.സി. എസ്.ടി വിഭാഗക്കാർക്ക് 5 ഉം ഒ.ബി.സി.ക്കാർക്ക് 3 ഉം അംഗപരിമിതർക്ക് പത്തും വിമുക്തഭടർക്ക് അഞ്ചുംവര്ഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർ വിവാഹം ചെയ്തിട്ടില്ലാത്തവർക്കും 9 വര്ഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും   അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്.സി. എസ്.ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 100 രൂപയാണ് ഫീസ്.മാസ്റ്റർ / വിസ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്  ഉപയോഗിച്ച ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്.   സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 10 വരെ www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷകർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ് ഒപ്പും ഫോട്ടോയും സ്കാൻ ചെയ്ത് സേവ് ചെയ്ത് വയ്ക്കണം.ഇവ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.പിശകുകൾ അപേക്ഷ നിരസിക്കുന്നതിനു കാരണമാകും.ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഫീസ് അടയ്‌ക്കേണ്ടതാണ്.ഫീസ് അടച്ചാൽ ഇ-റസീറ്റ് പ്രിന്റെടുത് സൂക്ഷിച്ച വയ്ക്കണം.കൂടാതെ ഓൺലൈൻ അപേക്ഷയുടെ രജിസ്‌ട്രേഷൻ നമ്പറും പാസ്വേർഡും സൂക്ഷിച്ചു വയ്ക്കണം.ഒന്നിലേറെ അപേക്ഷകൾ സമർപ്പിക്കരുത് അപേക്ഷകർക്ക് സ്വന്തമായി ഇ-മെയിൽ ഐ.ഡി. ഉണ്ടായിരിക്കണം.   കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ടായിരിക്കും. ഈ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10 നു മുൻപ് അപേക്ഷിക്കുക.   കൂടുതൽ വിവരങ്ങൾക്ക്   www.ibps.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (29 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (53 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends