Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ഗൾഫിൽ ജോലി തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

19 SEPTEMBER 2018 04:56 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ഗൾഫ് . പതിനായിരങ്ങളാണ് ഗള്‍ഫിന്റെ പച്ചപ്പില്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കേരളീയ യുവാക്കളുടെ സ്വപ്നഭൂമിയായിരുന്നു ഗള്‍ഫ് എന്ന് പറയാം. ഇപ്പോഴും കാര്യങ്ങൾ ഏറെ വ്യത്യസ്തമല്ല. സ്വദേശിവൽക്കരണം ഗൾഫ് സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചു എന്നത് നേരാണ്. എങ്കിലും സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ആശങ്കക്ക് വഴിയില്ല . ഇപ്പോഴും ആയിരങ്ങളാണ് ഗൾഫ് മോഹവുമായി ഇവിടെ കഴിയുന്നത്.

ഗൾഫിൽ ജോലി തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ ഇതാ.

1. ഭൂരിപക്ഷം കമ്പനികളും ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഏജൻസികൾ (ഓൺലൈൻ/ഓഫ് ലൈൻ) വഴിയോ എച്ച്.ആർ കമ്പനികൾ വഴിയോ ആണ്. അത് കൊണ്ട് തന്നെ ഇത്തരം കമ്പനികളെപ്പറ്റി ആദ്യമേ ഒരു ധാരണ ഉണ്ടാക്കി വെക്കുക. ഇതിന് വേണ്ടി ഗൾഫിൽ മുൻപരിചയമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അതുമല്ലെങ്കിൽ ഇന്റർനെറ്റോ ഉപയോഗപ്പെടുത്തുക.

2 . നാട്ടിൽ നിന്ന് വരുമ്പോൾ ജോലിയാണ് എന്റെ പ്രധാന ഉദ്ദേശമെന്നും അതിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കണം എന്ന കാര്യവും മനസ്സിൽ എപ്പോഴും സൂക്ഷിക്കുക. ആവശ്യമായ സെർട്ടിഫിക്കറ്റുകൾ കുടെ കരുതുക.

3. ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ കൃത്യതയോടെ സി വി തയാറാക്കുക എന്നാണ്. റെസ്യൂമെ / സി.വിയിൽ നിങ്ങളുടെ മുഴുവൻ പേര്, കോണ്ടാക്ട് നമ്പർ, ഫോട്ടോ, ഇമെയിൽ അഡ്രസ്സ്, ജനന തിയ്യതി (വയസ്സ് ) എന്നിവ നിർബന്ധമായും ചേർക്കാൻ ശ്രമിക്കുക. ഏത് കമ്പനിയായാലും അവർക്ക് ഏത് മേഖലയിലേക്കാണോ ജോലിക്കാരുടെ ആവശ്യം അതിനനുസൃതമായി കഴിവ് (സ്കിൽ) ഉള്ളവർക്കാണ് മുൻഗണന കൊടുക്കുന്നത്. അതു കൊണ്ട് തന്നെ സി.വി യിലാണെങ്കിൽ നിങ്ങളുടെ പ്രവൃത്തി പരിചയവും കഴിവുകളും നല്ല രീതിയിൽ എഴുതിച്ചേർക്കുക.

 

 

 

4. ഇമെയിൽ ഐ.ഡി ഉണ്ടാക്കുമ്പോൾ നിങ്ങളുടെ പേര് വ്യക്തമാകുന്ന രീതിയിൽ അവതരിപ്പിക്കുക. (ഉദാ: sachinvarghese@gmail.com,sachin123@gmail.com). പേര് വ്യക്തമാക്കാത്ത രീതിയിലുള്ള ഇ മെയിൽ ഐഡികൾക്ക് പ്രസക്തി വളരെ കുറവാണ് . അതുപോലെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് സി വിയിൽ subject വെക്കുന്നത്. നിങ്ങൾ ഏതു തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ പേര് വളരെ വ്യക്തമായി എഴുതിയിരിക്കണം.

5. അപേക്ഷ അയക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, തൊഴിൽ പരിചയം എന്നിവയെല്ലാം ഒറ്റ P D F ഫയലായി ചേർക്കാൻ ശ്രദ്ധിക്കണം. കവറിങ് ലെറ്റർ തയ്യാറാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ അഡ്രെസ്സ്, വിസ സ്റ്റാറ്റസ് , പാസ്പോര്ട്ട് നമ്പർ എന്നിവയെല്ലാം കുറഞ്ഞത് 10 വരിയിൽ ഉൾപ്പെടുത്തണം.


6. പ്രവൃത്തി പരിചയമുള്ളവരാണെങ്കിൽ ജോലി ചെയ്ത റോൾ, (ഉദാ: സ്റ്റോർ കീപ്പർ, ഡ്രൈവർ, അക്കൗണ്ടന്റ്) ജോലി ചെയ്ത കമ്പനിയുടെ മുഴുവൻ പേര്, കാലയളവ് എന്നിവ ചേർക്കാൻ ശ്രദ്ധിക്കുക. കൂടാതെ കമ്പനിയെപ്പറ്റി ഒന്നോ രണ്ടോ വരിയിൽ ചെറിയ വിവരണം കൂടെ എഴുതിച്ചേർക്കുക.

7 . റെസ്യൂമെ അല്ലെങ്കിൽ സി.വി (കരിക്കുലം വീറ്റെ) കഴിയുന്നതും നാട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. റെസ്യൂമെ എന്ന വാക്ക് ജോലി പരിചയം ഇല്ലാത്തവർക്കും സി.വി ജോലി പരിചയം (വർക്ക് എക്സ്പീരിയൻസ്) ഉള്ളവർക്കും എന്ന രീതിയിലാണ് ഉപയോഗിക്കാറുള്ളത്.
സി വിയും ബയോഡേറ്റയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. സി വി കരിയർ സംബന്ധിയായ വിവരങ്ങളും പ്രവൃത്തി പരിചയവും ഉൾക്കൊള്ളുന്നതാണ് . ബയോഡേറ്റയിൽ വ്യക്തി വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത്

8. നിങ്ങൾക്ക് ഏത് മേഖലയിലാണോ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഏത് മേഖലയിലാണോ നിങ്ങൾ ജോലി അന്വേഷിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയാവണം സി.വി ഉണ്ടാക്കേണ്ടത്.

9 . പ്രവൃത്തി പരിചയം ഇല്ലാത്തവർ (ഫ്രഷർ) ആണെങ്കിൽ കഴിവുകൾ എഴുതുന്നതിന്റെ കൂടെ നിങ്ങൾക്ക് കിട്ടിയ ട്രെയിനിംഗ്, പങ്കെടുത്ത വർക്ക്ഷോപ്പുകൾ, കോഴ്സ് സെർട്ടിഫിക്കേഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ എഴുതിച്ചേർക്കാൻ ശ്രദ്ധിക്കുക.

10. ഗൾഫിൽ എവിടെ നോക്കിയാലും ഏകദേശം കമ്പനികളും ഇ മെയിൽ വഴി റെസ്യൂമെ / സി.വി സ്വീകരിക്കുന്നവരാണ്. അത്കൊണ്ടു തന്നെ ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഒന്നുകിൽ ഏജൻസികൾക്ക് ഇമെയിൽ ചെയ്യുക അല്ലെങ്കിൽ നേരിട്ട് കമ്പനികൾക്ക് തന്നെ അയക്കാവുന്നതാണ്.

11. റെസ്യൂമെ / സി.വി ഇ മെയിൽ അല്ലെങ്കിൽ നേരിട്ട് കൊടുത്ത ഒരാൾക്ക് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ/ഇമെയിൽ വഴി വിവരം ലഭിക്കും.ഇന്റർവ്യൂ തിയ്യതി കിട്ടിക്കഴിഞ്ഞാൽ യഥാർത്ഥ സമയത്ത് തന്നെ അവിടെ എത്തുക

12. ഇന്റർവ്യൂവിന് പോകുമ്പോൾ നിങ്ങളുടെ ഡ്രസ്സ് കോഡ് (വസ്ത്രധാരണം) വളരെ പ്രധാനപ്പെട്ടതാണ്. നല്ല വൃത്തിയുള്ള എക്സിക്യുട്ടീവ് അല്ലെങ്കിൽ പ്രഫഷനൽ സ്റ്റൈലുള്ള വസ്ത്രം, ഷൂസ്, പറ്റുമെങ്കിൽ ടൈ കൂടെ ഉൾപ്പെടുത്തുക. കമ്പനിയെപ്പറ്റിയും ഇന്റർവ്യൂ ചെയ്യുന്ന ആളിനെപ്പറ്റിയും മുൻകൂട്ടി മനസ്സിലാക്കുക.

13. ഒരു പക്ഷേ, പലർക്കും ജോലി നഷ്ടപ്പെടാൻ വരെ കാരണമായ പ്രധാനപ്പെട്ട കാര്യമാണ് സാലറി എക്സ്പെക്ടേഷനെ (പ്രതീക്ഷിക്കുന്ന ശമ്പളം) പറ്റിയുള്ള ചോദ്യം. പരിചയ സമ്പത്തുള്ള ഒരാളാണെങ്കിൽ അയാൾ ജോലി ചെയ്ത കമ്പനിയിൽ അവസാനം കിട്ടിയ സാലറിയെപ്പറ്റി പറയുക (സാലറി സ്ലിപ്പ് കൂടെ കരുതക). ഫ്രഷർ ആണെങ്കിൽ മാർക്കറ്റിൽ ഇപ്പോൾ ലഭിക്കുന്ന മാന്യമായ രീതിയിലുള്ള സാലറി പറയുക. ഒരു നമ്പർ നേരിട്ട് പറയുന്നതിന് പകരം കമ്പനി നൽകാൻ ഉദ്ദേശിക്കുന്ന സാലറി എന്ന രീതിയിൽ മറുപടി കൊടുക്കുന്നതാവും ഏറ്റവും നല്ലത്.

14. ഇന്റർവ്യൂ സമയത്ത് കാര്യങ്ങൾ ചോദിക്കുമ്പോൾ അറിയില്ല എന്നതിന് പകരം ചോദിച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ പറയാൻ ശ്രമിക്കുക. നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കി പോസിറ്റീവിന് മുൻഗണന കൊടുക്കൽ, അറിയാത്ത കാര്യങ്ങളിൽ ആവശ്യത്തിൽ കൂടുതലുള്ള സംസാരം ഒഴിവാക്കൽ, ആത്മവിശ്വാസത്തോടെയുള്ള സംസാരം എന്നിവ കൂടുതൽ ശ്രദ്ധിക്കുക.

15. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ലിങ്ക്ടിൻ (LinkedIn) അക്കൗണ്ടിന്റെ കാര്യം. ഫെയ്സ് ബുക്ക് പോലെ തന്നെ പ്രൊഫഷനുകൾ മാത്രം ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് ലിങ്ക്ടിൻ. അക്കൗണ്ട് നിർമ്മിക്കുകയും അതിൽ നമ്മുടെ പ്രൊഫൈൽ നല്ല രീതിയിൽ പൂർത്തിയാക്കുകയും ചെയ്യുക. നിങ്ങളുടെ ജോലി മേഖലയിലുള്ള ആളുകൾക്ക് അത് വഴി മെസ്സേജ് അയക്കാനും കമ്പനികളുടെ വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (28 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (52 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends