ICAR പി.ജി കൗൺസിലിങ് 21 മുതൽ ആരംഭിക്കും
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്.) പി.ജി. പ്രവേശനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ തലത്തില്‍ ഓഗസ്റ്റ് 18-നും കേരളത്തില്‍ സെപ്റ്റംബര്‍ 16 -നും നടത്തിയ പുനഃപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചിരിക്കുന്നു. സ്കോര്‍ കാര്‍ഡ്, പാര്‍ട്ടിസിപ്പേഷന്‍ കത്ത് എന്നിവ https://icarexam.net ൽ നിന്ന് ലഭ്യമാകുന്നതാണ്.
കാര്‍ഷിക സര്‍വകലാശാലകളിലെ അഗ്രിക്കള്‍ച്ചര്‍ അനുബന്ധ കോഴ്സുകളിലെ 25 ശതമാനം സീറ്റുകള്‍ നികത്തുന്നതിലേക്കും പി.ജി.തല സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിലേക്കുമാണ് പി.ജി. പ്രവേശനപ്പരീക്ഷ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കൗണ്‍സലിങ് നടപടികള്‍ സെപ്റ്റംബര്‍ 21-ന് ആരംഭിക്കും. 21 മുതല്‍ 24 രാത്രി 11.59 വരെ രജിസ്ട്രേഷന്, ചോയ്സ് ഫില്ലിങ്, സേവിങ് എന്നിവ നടത്താം. സീറ്റ് ലഭ്യത ഈ വേളയില്‍ കാണാന്‍ കഴിയുന്നതായിരിക്കും.സെപ്റ്റംബര്‍ 26 ന് വൈകീട്ട് അഞ്ച് മണിക്കുശേഷം ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കും. സൈറ്റില്‍നിന്ന് താത്കാലിക അഡ്മിഷന് റെക്കമന്‍ഡേഷന്‍ കത്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച സര്‍വകലാശാലയില്‍ ഹാജരാകാനും രേഖപരിശോധന, കോഴ്സ് ഫീസടയ്ക്കല്‍ എന്നിവ പൂര്‍ത്തിയാക്കാനും അഡ്മിഷന് കത്ത് സര്‍വകലാശാലയില്‍നിന്ന് വാങ്ങാനും സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ (ഓഫീസ് സമയത്ത്) സമയം ലഭിക്കുന്നതായിരിക്കും .രണ്ടാം അലോട്ട്മെന്റ് ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്ക് ശേഷം പ്രഖ്യാപിക്കും. രേഖകളുമായി യൂണിവേഴ്സിറ്റിയില്‍ ഹാജരായി പ്രവേശനം നേടാന്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ ഒന്പതുവരെ സമയമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
https://icarexam.net, http://icar.org.in
https://www.facebook.com/Malayalivartha