കർണാടകയിൽ 100 നഴ്സ് 169 പാരാ മെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനുകീഴിൽ കർണാടകയിലെ കല്ബുര്ഗിയിലുള്ള ഹോസ്പിറ്റൽ,മെഡിക്കൽ/ ഡെന്റൽ/ നഴ്സിങ് കോളേജ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ആകെ 269 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.
സ്റ്റാഫ് നേഴ്സ് തസ്തികയിൽ ആകെ 100 ഒഴിവുകളാണുള്ളത്.
എസ്.ഐ.സി ഹോസ്പിറ്റലിൽ 65 ഉം മെഡിക്കൽ കോളേജിൽ 52 ഉം ഡെന്റൽ കോളേജിൽ 47 ഉം നഴ്സിങ് കോളേജിൽ 5 എന്നിങ്ങനെയാണ് പാരാമെഡിക്കൽ ഒഴിവുകൾ.തസ്തികയുടെയും ഒഴിവുകളുടെയും വിവരങ്ങൾ വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
അഭിമുഖത്തിനായുള്ള രജിസ്ട്രേഷൻ ഒക്ടോബർ 3 നു രാവിലെ 9 മണിക്ക് ആരംഭിക്കുന്നതായിരിക്കും.കൂടാതെ ഒക്ടോബർ 4,5 തീയതികളിലായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടക്കും.
ഡെന്റൽ കോളേജിലെയും നഴ്സിങ് കോളേജിലെയും ഒഴിവുകളിലേക്ക് ഒക്ടോബർ 8 ,9 തീയതികളിലും മെഡിക്കൽ കോളേജിലെ ഒഴിവുകളിലേക്കും സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കും ഒക്ടോബർ 10 ,11 തീയതികളിൽ അഭിമുഖം നടക്കുന്നതായിരിക്കും.
വിലാസം:Office of the Dean, ESIC Medical College, Kalaburgi
കൂടുതൽ വിവരങ്ങൾക്ക്
https://www.esic.nic.in/recruitments.
https://www.facebook.com/Malayalivartha