Widgets Magazine
16
Feb / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസരം മറന്ന് രണ്‍വീറും ദീപികയും....


ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ അഞ്ജലി മേനോന്റെ പ്രേരണ- പൃഥ്വിരാജ്


ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...


പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന്‌ വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി


എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ 84 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

25 SEPTEMBER 2018 04:39 PM IST
മലയാളി വാര്‍ത്ത
കേരള സർക്കാരിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 84 ഒഴിവുകളാണുള്ളത്.അതിൽ നഴ്സിന്റെ 22 ഒഴിവുകളും അധ്യാപകരുടെ 13 ഒഴിവുകളുമാണുള്ളത്.പാരാമെഡിക്കൽ, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ. കരാർ അല്ലെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.   അസിസ്റ്റൻഡ് പ്രൊഫസർ അനസ്തീഷ്യോളജി  , അസ്സോസിയേറ്റ് പ്രൊഫസർ അനസ്തീഷ്യോളജി, അസിസ്റ്റൻഡ് പ്രൊഫസർ ഇന്റഗ്രെറ്റഡ് പെയിൻ പാലിയേഷൻ ആൻഡ് കമ്മ്യുണിറ്റി ഓങ്കോളജി , അസിസ്റ്റൻഡ് പ്രൊഫസർ ഇമേജോളജി, അസ്സോസിയേറ്റ്  പ്രൊഫസർ ഇമേജോളജി , അസിസ്റ്റൻഡ് പ്രൊഫസർ മെഡിക്കൽ ഓങ്കോളജി ,  അസ്സോസിയേറ്റ്  പ്രൊഫസർ മെഡിക്കൽ ഓങ്കോളജി,അസിസ്റ്റൻഡ് പ്രൊഫസർ ഹീമറ്റോളജി ഓങ്കോളജി , അസ്സോസിയേറ്റ്  പ്രൊഫസർ ഹീമറ്റോളജി ഓങ്കോളജി , അസിസ്റ്റൻഡ് പ്രൊഫസർ പാത്തോളജി ,അസിസ്റ്റൻഡ്   പ്രൊഫസർ സർജിക്കൽ ഓങ്കോളജി,അസ്സോസിയേറ്റ്  പ്രൊഫസർ സർജിക്കൽ ഓങ്കോളജി ,    മേല്പറഞ്ഞ തസ്തികകൾക്കെല്ലാം ഓരോ ഒഴിവുകൾ വീതമാണുള്ളത്. യോഗ്യത:എം.ബി.എസ്., അതത് വിഷയത്തിൽ എം.ഡി. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.യോഗ്യത സംബന്ധിച്ച വിശദ വിവരം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.ഇത് നോക്കി യോഗ്യത ഉറപ്പാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.   അസിസ്റ്റൻഡ് പ്രൊഫസർക്ക് 89000 രൂപയും അസ്സോസിയേറ്റ് പ്രൊഫസർക്ക് 120000 രൂപയും പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.പ്രായം അസിസ്റ്റൻഡ് പ്രൊഫസർക്ക് 40 ഉം അസ്സോസിയേറ്റ് പ്രൊഫസർക്ക് 60 വയസ്സും കവിയാൻ പാടുള്ളതല്ല.   1.നഴ്സിംഗ് സൂപ്രണ്ട്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:നഴ്സിങ്ങിൽ ബി.എസ്‌സി അല്ലെങ്കിൽ ഡിപ്ലോമ ഇൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫ്‌ രജിസ്‌ട്രേഷൻ, ബി.എസ്‌സി ക്കാർക്ക് 10 വർഷവും ഡിപ്ലോമക്കാർക്ക് 12 വർഷവും പ്രവൃത്തിപരിചയം അനിവാര്യമാണ്.ഇതിൽ അഞ്ചുവർഷം സൂപ്പർവൈസറി ചുമതലയുള്ളതാവണം.200 നു മുകളിൽ ബെഡുകളുള്ള ഹോസ്പിറ്റലിൽ നിന്നുള്ളതാവണം പ്രവൃത്തിപരിചയം.കാൻസർ സെന്ററുകളിലെ പരിചയത്തിനു മുൻഗണന നൽകുന്നതാണ്.പ്രതിമാസം 41475 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്. പ്രായം 60 കവിയാൻ പാടുള്ളതല്ല.   2.ഹെഡ് നഴ്സ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:ബി.എസ്‌സി  നഴ്സിംഗ്, നഴ്സിംഗ് ആൻഡ് മിഡ്‌വൈഫ്‌ രജിസ്‌ട്രേഷൻ,200 നു മുകളിൽ ബെഡുകളുള്ള കാൻസർ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 50 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം 33925 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   3.റേഡിയോഗ്രാഫർ: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:റേഡിയേഷൻ ടെക്‌നോളജിയിൽ ഡി.എം.ഇ. അംഗീകൃത ഡിപ്ലോമ.3 വർഷത്തെ പ്രവൃത്തിപരിചയം ഇതിൽ ഒരു വര്ഷം ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലോ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലോ ആയിരിക്കണം. പ്രതിമാസം 23100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   4.സ്റ്റാഫ് നഴ്സ്: ഈ തസ്തികയിലേക്ക് 22 ഒഴിവുകളാണുള്ളത്. യോഗ്യത:ബി.എസ്‌സി അല്ലെങ്കിൽ ജി.എൻ.എം. സർജറി അല്ലെങ്കിൽ ഓപ്പറേഷൻ തീയറ്ററിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ 200 നു മുകളിൽ കിടക്കകളുള്ള കാൻസർ സെന്ററിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.പ്രായം 36 കവിയാൻ പാടില്ല. പ്രതിമാസം 29200 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   5.നഴ്സിങ് അസിസ്റ്റൻഡ്: ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്. യോഗ്യത:എ.എൻ.എം., 200 നു മുകളിൽ കിടക്കകളുള്ള കാൻസർ സെന്ററിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.പ്രായം 36 വയസ്സിൽ കവിയാൻ പാടുള്ളതല്ല. പ്രതിമാസം 17325 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   6.ഡയറ്റീഷ്യൻ: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:എം.എസ്‌സി യും ന്യുട്രീഷ്യൻ ഡയറ്റിക്സിൽ ഡിപ്ലോമയും, പ്രമുഖ ഹോസ്പിറ്റലിൽ 5 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.   7.ലബോറട്ടറി ടെക്‌നീഷ്യൻ: ഈ തസ്‌തികയിലേക്ക് 7 ഒഴിവുകളാണുള്ളത്. യോഗ്യത:ബി.എസ്‌സി. എം.എൽ.ടി. അല്ലെങ്കിൽ ഡി.എം.എൽ.ടി., 3 വർഷത്തെ പ്രവൃത്തിപരിചയം.ഗവണ്മെന്റ് മെഡിക്കൽ കോളേജ് അല്ലെങ്കിൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 36 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം 23100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   8.അറ്റൻഡർ: ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ പ്രീ ഡിഗ്രി , ഓഫീസിൽ ജോലികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 45 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം 17325 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   9.ക്യാഷ്യർ/ ക്ലർക്ക് / ഓഫീസ് അസിസ്റ്റൻഡ്: ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. യോഗ്യത:ബി.എ./ ബി.എസ്‌സി ,ബി.കോം.,തത്തുല്യം.കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.സർക്കാർ,അർദ്ധ സർക്കാർ, സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഓഫീസ് ജോലികളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.അല്ലെങ്കിൽ ഓഫിസ് ജോലികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 36 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം 19950 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   10.ഓഫീസ് അസിസ്റ്റൻഡ് (അക്കൗണ്ട്സ്): ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ബി.കോമും കംപ്യുട്ടർ പരിജ്ഞാനവും.അകൗണ്ടിങ് സോഫ്റ്റ് വെയർ അറിഞ്ഞിരിക്കണം.കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. പ്രായം 36 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം 19950 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.   11.സ്റ്റോർ കീപ്പർ: ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്. യോഗ്യത:ബി.ഫാം., കംപ്യുട്ടർ പരിജ്ഞാന൦.100 നു മുകളിൽ ബെഡുകളുള്ള സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിൽ ഫാർമസിസ്റ്റ് അല്ലെങ്കിൽ സ്റ്റോർ കീപ്പറായി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 38 കവിയാൻ പാടുള്ളതല്ല. പ്രതിമാസം 21000 രൂപ ശമ്പളമായി ലഭിക്കും.   12.ജൂനിയർ ലബോറട്ടറി അസിസ്റ്റൻഡ്: ഈ തസ്തികയിലേക്ക് 2 ഒഴിവുകൾആണുള്ളത് യോഗ്യത: ബി.എസ്‌സി. എം.എൽ.ടി. അല്ലെങ്കിൽ ഡി.എം.എൽ.ടി. 300 നു മുകളിൽ കിടക്കകളുള്ള കാന്സർ  സെന്ററിലോ മെഡിക്കൽ കോളേജിലോ 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 36 വയസ്സിൽ കവിയാൻ പാടില്ല. പ്രതിമാസം 19950 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.   13.സൈറ്റോ ടെക്‌നീഷ്യൻ: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത: ബി.എസ്‌സി. എം.എൽ.ടി തത്തുല്യം .ലാബ് ടെക്‌നീഷ്യനായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.കൂടാതെ 6 മാസത്തെ സൈറ്റോ ടെക്‌നീഷ്യൻ കോഴ്സ് കഴിഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധി 36 വയസ്സാണ്. പ്രതിമാസം 23100 രൂപവരെ ശമ്പളമായി ലഭിക്കും.   14.ജൂനിയർ സൂപ്രണ്ട്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:ബി.എ./ ബി.എസ്‌സി ,ബി.കോം.,തത്തുല്യം.മാനേജർ ലെവൽ തസ്തികയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം ഇതിൽ 3 വര്ഷം സർക്കാർ,അർദ്ധ സർക്കാർ,സ്വയംഭരണ സ്ഥാപനത്തിലായിരിക്കണം. പ്രായം 45 വയസ്സിൽ കൂടുതലാകാൻ പാടില്ല. പ്രതിമാസം 29200 രൂപവരെ ശമ്പളമായി ലഭിക്കും.   15.ഓഫീസിൽ അസിസ്റ്റൻഡ്: ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്. യോഗ്യത:എസ്.എസ്.എൽ.സി. 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 45 വയസ്സിൽ കവിയാൻ പാടില്ല. പ്രതിമാസം 17325 രൂപവരെ ശമ്പളമായി ലഭിക്കും.   16.കോൺഫിഡൻഷ്യൽ അസിസ്റ്റൻഡ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്, യോഗ്യത:പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു,ഇംഗ്ലീഷ്,മലയാളം, കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിങ് (ഹയർ) കൂടാതെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 36 വയസ്സിൽ കവിയാൻ  പാടില്ല. പ്രതിമാസം 21000 രൂപവരെ ശമ്പളമായി ലഭിക്കും.   17.സ്പീച്ച് ആൻഡ് സ്വാലോയിങ് തെറാപ്പിസ്റ്റ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ എം.എസ്.സി.,അഡൽറ്റ് സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡിസോര്ഡറുകൾ കൈകാര്യം ചെയ്യുന്ന 200 നു മുകളിൽ കിടക്കകളുള്ള ഹോസ്പിറ്റലിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. കാൻസർ സെന്ററുകളിലെ പരിചയത്തിനു മുൻഗണന. പ്രായം 40 കവിയാൻ പാടില്ല പ്രതിമാസം 41475 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   18.ബയോകെമിസ്റ്റ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. യോഗ്യത:എം.എസ്.സി. ബയോകെമിസ്ട്രി, 200 നു മുകളിൽ ബെഡുകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 36 വയസ്സിൽ കവിയാൻ പാടുള്ളതല്ല. പ്രതിമാസം 41475 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   19.റിസപ്‌ഷനിസ്റ്റ്: ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്. യോഗ്യത: പ്ലസ് ടു /പ്രീഡിഗ്രീ  തത്തുല്യം.മലയാളം , ഇംഗ്ലീഷ്,ഹിന്ദി,എന്നിവ ഒഴുക്കോടെ സംസാരിക്കാനറിയണം. കൂടാദി കംപ്യുട്ടർ ബില്ലിംഗ്  അറിഞ്ഞിരിക്കണം ക്ലറിക്കൽ ജോലികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 45 വയസ്സിൽ കവിയാൻ പാടുള്ളതല്ല. പ്രതിമാസം 19950 രൂപവരെ ശമ്പളമായി ലഭിക്കും.   20. ഡേറ്റ എൻട്രി ഓപ്പറേറ്റർ: ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്. യോഗ്യത:ബി.എ.,ബി.എസ്‌സി, ബി.കോം. തത്തുല്യം ഡേറ്റ എൻട്രി ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്.3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല. പ്രതിമാസം 19950 രൂപവരെ ശമ്പളമായി ലഭിക്കും   21.ഒ.ടി. ടെക്‌നീഷ്യൻ: ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. യോഗ്യത:എസ്.എസ്എൽ.സി.,പ്രമുഖ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനായി 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഓപ്പറേഷൻ റൂം അസ്സിസ്റ്റൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ഓപ്പറേഷൻ തീയറ്റർ ടെക്നൊളജിൽ CI/ CII ഡിപ്ലോമ കോഴ്സ്. പ്രായം 36 ൽ കവിയാൻ പാടില്ല. പ്രതിമാസം 19950 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   22.അനസ്തീഷ്യ ടെക്‌നീഷ്യൻ: ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത:എസ്.എസ്.എൽ.സി. പ്രമുഖ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ  ടെക്‌നീഷ്യനായി 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഓപ്പറേഷൻ റൂം അസ്സിസ്റ്റൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ഓപ്പറേഷൻ തീയറ്റർ ടെക്നൊളജിൽ CI/ CII ഡിപ്ലോമ കോഴ്സ്. പ്രതിമാസം 19950 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.   അസിസ്റ്റൻഡ് പ്രൊഫസർ ,അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകൾക്ക് 1000 രൂപയും എസ്.സി.എസ്.ടി വിഭാഗക്കാർക്ക് 500 രൂപ.മറ്റു തസ്തികകൾക്ക് 500 രൂപയും എസ്.സി.എസ്.ടി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.   ഫീസ് ഡി.ഡി. ആയി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.ഡി.ഡി. Special Officer,Cochin Cancer, Research Centre, Government Medical College Campus, HMT Colony, Kalamassery, Ernakulam 683503 എന്ന പേരിൽ കളമശേരിയിൽ മാറാവുന്ന വിധത്തിലുള്ളതായിരിക്കണം.   അപേക്ഷാ ഫോം  http://www.ccrc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്.ഇതിന്റെ പ്രിന്റെടുത് പൂരിപ്പിക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡാറ്റ,പ്രായം , യോഗ്യത , പ്രവൃത്തിപരിചയം , എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: Director, Cochin Cancer Research Centre, Government Medical College Campus, HMT Colony, Kalamassery, Eranakulam- 683 503   താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 1 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക്   http://www.ccrc.kerala.gov.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ 15കാരിയോട് മോശം പെരുമാറ്റം; ഇന്ത്യക്കാരൻ പിടിയിൽ  (2 minutes ago)

ഞങ്ങളൊരുമിക്കുമ്പോഴെല്ലാം കളിയും ചിരിയുമായിരുന്നു, അവരെ മറക്കാനാകുന്നില്ല: ശ്രീദേവിയെക്കുറിച്ച് വികാരനിര്‍ഭരനായി അനില്‍ കപൂര്‍  (3 minutes ago)

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു  (23 minutes ago)

സൈനികരുടെ ത്യാഗം വെറുതെയാകില്ല; കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (31 minutes ago)

ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ ഇന്ത്യക്കാരായാലും വെടിവെച്ചുകൊല്ലണം; ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ ​ഗുസ്തി താരം യോ​ഗേശ്വര്‍ ദത്ത്  (37 minutes ago)

സ്ത്രീകള്‍ക്ക് വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ: പൃഥ്വിരാജ്  (46 minutes ago)

മെക്സിക്കന്‍ മതിലിന് ഫണ്ട് നൽകാതെ നിലപാടിലുറച്ച് പ്രതിപക്ഷം; മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം  (47 minutes ago)

കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (47 minutes ago)

കനത്ത വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍പ്രതിസന്ധിയില്‍  (58 minutes ago)

പ​ശ്ചി​മ ബം​ഗാ​ളിൽ ബി​ജെ​പി നേ​താ​വിന്റെ മ​ക​ളെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി  (1 hour ago)

ഫാദർ റോബിൻ ആട്ടും തോലണിഞ്ഞ ചെന്നായ  (1 hour ago)

മറക്കില്ല, ഇന്ത്യ പകരം ചോദിക്കും; ഇന്ത്യയുടെ 40 ധീരജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം  (1 hour ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ; കള്ളസാക്ഷി പറഞ്ഞ രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,800 രൂപ  (1 hour ago)

ജവാന്മാരുടെ മരണം വെറുതെയാകില്ല; സൈനികന്റെ മൃതദേഹം തോളിലേറ്റിയ രാജ്‌നാഥ് സിങിന് ഇന്ത്യയുടെ ആദരം; സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു  (1 hour ago)

Malayali Vartha Recommends