Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കസ്റ്റംസ് ഓഫീസിൽ ചേരാൻ ഇതാ അവസരം

27 SEPTEMBER 2018 05:19 PM IST
മലയാളി വാര്‍ത്ത

വിശാഖപട്ടണത്തുള്ള ഓഫീസിൽ ഓഫ് ദ പ്രിൻസിപ്പൽ കമ്മീഷണർ ഓഫ് കസ്റ്റംസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 14 ഒഴിവുകളാണുള്ളത്.ലോഞ്ച് മെക്കാനിക്ക്, സീമാൻ, ഗ്രീസർ,സീനിയർ ഡെക്ക് ഹാൻഡ് എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.

1.ലോഞ്ച് മെക്കാനിക്ക്:
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത:എസ്.എസ്.എൽ.സി./ഐ.ടി.ഐ ,കടലിൽ പോകുന്ന യാനത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.ഇതിൽ ഒരു വർഷം എഞ്ചിൻറെയും ഓക്സിലറി മെഷീനിന്റെയും സ്വതന്ത്ര ചുമതല വഹിച്ചിരിക്കണം.ഇന്ലാന്ഡ് ഡ്രൈവർ ക്ലാസ് II കോംപിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയ൦.
പ്രതിമാസ ശമ്പളം 25500 രൂപ മുതൽ 81100 രൂപ വരെ ലഭിക്കുന്നതാണ്.
പ്രായം 2018 ഒക്ടോബർ 12 നു 18 നും 30 നും മധ്യേ ആയിരിക്കണം.

 

2.സീമാൻ:

ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭാഗത്തിന് 6 ഉം എസ്.സി ക്ക് 1 ഉം ആണ് സംവരണാടിസ്ഥാനത്തിലുള്ള ഒഴിവ്.
യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യം.കടലിൽ പോകുന്ന യന്ത്രവത്കൃത യാനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.ഇതിൽ രണ്ടു വർഷം ഹെൽമ്സ്മാൻ , സീമാൻഷിപ് വർക്കിലായിരിക്കണം.മറൈൻ മാർക്കന്റൈൽ വകുപ്പിൽ നിന്ന് മീറ്റ് ഓഫ് ഫിഷിങ് വെസ്സൽ കോംപീറ്റൻസി സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
പ്രതിമാസ ശമ്പളം 18000 രൂപ മുതൽ 56900 രൂപവരെ ലഭിക്കുന്നതാണ്.
പ്രായം 2018 ഒക്ടോബർ 12 നു 18 നും 25 നും മധ്യേ ആയിരിക്കണം.

3.ഗ്രീസർ:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭാഗത്തിന് 3 ഉം ഒ.ബി.സി. 1 ഉം എന്നിങ്ങനെയാണ് സംവരണാടിസ്ഥാന ഒഴിവുകൾ.
യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യം.കടലിൽ പോകുന്ന യന്ത്ര വത്കൃത യാനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.മറൈൻ മെർക്കന്റൈൽ വകുപ്പിൽ നിന്ന് എൻജിൻ ഡ്രൈവർ കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രതിമാസ ശമ്പളം 18000 രൂപ മുതൽ 56900 രൂപവരെ ലഭിക്കുന്നതാണ്.
പ്രായം 2018 ഒക്ടോബർ 12 നു 18 നും 25 നും മധ്യേ ആയിരിക്കണം.

4.സീനിയർ ഡെക്ക് ഹാൻഡ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.ജനറൽ വിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത: എസ്.എസ്.എൽ.സി./ഐ.ടി.ഐ ,കടലിൽ പോകുന്ന യാനത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.ഇതിൽ രണ്ടു വർഷം ഹെൽമ്സ്മാൻ , സീമാൻഷിപ് വർക്കിലായിരിക്കണം.ഫിഷറി ട്രെയിനിങ് സ്‌കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അഭിലഷണീയമാണ്.
പ്രതിമാസശമ്പളം 21700 രൂപ മുതൽ 69100 രൂപ വരെ ലഭിക്കുന്നതാണ്.
പ്രായം 2018 ഒക്ടോബർ 12 നു 18 നും 30 നും മധ്യേ ആയിരിക്കണം

എല്ലാ തസ്തികകൾക്കും ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി. എസ്.ടി കാർക്ക് അഞ്ചു വർഷവും വിമുക്തഭടർക്ക് സർവീസ് കാലയളവിന് പുറമെ മൂന്നു വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.തിരഞ്ഞെടുപ്പിനുള്ള എഴുത്തു പരീക്ഷ 2019 ജനുവരി 20 നു വിശാഖപട്ടണത്തുവച്ച് നടക്കുന്നതായിരിക്കു൦.
അപേക്ഷാഫോം www.vizagcustoms.gov.in എന്ന വെബ്‌സൈറ്റ് മുഖേന ലഭിക്കുന്നതാണ്.ഇത് ലീഗൽ സൈസ് പേപ്പറിൽ പ്രിന്റെടുത് പൂരിപ്പിക്കേണ്ടതാണ്.അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.അപേക്ഷയിൽ നിർദിഷ്ട സ്ഥാനത് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം യോഗ്യത,പ്രായം,സംവരണ വിഭാഗം, പ്രവൃത്തിപരിചയം,തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ,സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും.മൂന്നു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സ്വന്തം വിലാസമെഴുതി സ്റ്റാമ്പ് പതിക്കാത്ത രണ്ട്‌ കവറും അയക്കണം.അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്തു ' Application for the post of......' രേഖപ്പെടുത്തണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം : Commissioner of Customs, Custom House, Port Area, Visakhapattanam - 530035

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 12 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.vizagcustoms.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends