Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ഇന്ന് ലോക ടൂറിസം ദിനം..... ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് കേരളം

27 SEPTEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോക ടൂറിസം ദിനം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ടൂറിസം അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു.

ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. ടൂറിസത്തിന്റെ വരുമാന സാദ്ധ്യതയും അത് നല്കുന്ന വർദ്ധിച്ച തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള അവബോധവുമെല്ലാം നമുക്ക് മുൻപേ ഉണ്ടായിരുന്നു. ഒരു പക്ഷേ ലോകത്തില്‍ എല്ലായിടത്തും ഒരു പോലെയുള്ള വ്യവസായം ടൂറിസമാണെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ കേരളം കാലത്തിനു മുൻപേ സഞ്ചരിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല..

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ടൂറിസം രംഗത്ത് ഡിജിറ്റലൈസേഷൻ നേട്ടങ്ങൾ ഉണ്ടാക്കും. ടൂറിസം രംഗത്ത് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലും കേരളം ഏറെ മുന്നിലാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ നവ മാധ്യമങ്ങളെല്ലാം കേരള ടൂറിസത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതുവഴി മികച്ച സംരംഭകത്വം, കാര്യക്ഷമമായ റിസോഴ്സ് മാനേജ്മെന്റ് എന്നിവയും സ്വായത്തമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാവായി ടൂറിസം മേഖല വളർന്നു കഴിഞ്ഞു. ടൂറിസത്തെ ഒരു വ്യവസായമായി സർക്കാരുകൾ കാണാൻ തുടങ്ങിയതോടെ തൊഴിൽ സാധ്യതകളും വർധിച്ചു എന്ന് പറയാം .രാജ്യത്തെ ട്രാവല്‍ ആന്‍റ് ടൂറിസം മേഖലയില്‍ വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 70 ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാവുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് വെളിവാക്കുന്നു .

 

 

ഈ അവസരത്തിലാണ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠനങ്ങള്‍ക്ക് പ്രാധാന്യം ഏറുന്നത്. ഫ്രണ്ട് ഓഫീസ്, ഫുഡ് ആന്‍റ് ബിവറേജസ്, ഹൌസ് കീപ്പിംഗ്, റസ്റ്റോറണ്ട് തുടങ്ങിയ വകുപ്പുകളില്‍ മികച്ച തൊഴിലുകള്‍ നേടാന്‍ സാഹചര്യമൊരുക്കുന്ന നിരവധി കോഴ്സുകള്‍ രാജ്യത്തിന് അകത്തും പുറത്തുമായി നടക്കുന്നു.

ഇന്ത്യയിലിന്ന് ഏകദേശം മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും എ.ഐ.സി.ടി.ഇ അംഗീകാരമുള്ള നൂറ്റി അമ്പതോളം സ്വകാര്യ സ്ഥാപനങ്ങളും ഹോട്ടല്‍ മാനേജ്‌മെന്‍റില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ നടത്തുന്നു. കോഴ്സുകള്‍ക്ക് ചേരാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്. 

എഴുത്തുപരീക്ഷയുടെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും അഭിമുഖത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തിലാണ് പല മികച്ച സ്ഥാപനങ്ങളും പ്രവേശനം നല്‍കുന്നത്.

നമുക്ക് ഈ വ്യവസായത്തിലെ ചില ശ്രദ്ധേയമായ ജോലികൾ ഏതെല്ലാമാണെന്നു നോക്കാം.

ടൂർ കോർഡിനേറ്റർ

ടൂറിസം വ്യവസായത്തിലെ ഏറ്റവും മികച്ച തൊഴിലുകളിലൊന്നാണിത്.ഓരോ പ്രദേശത്തിന്റെയും സൗന്ദര്യവും പ്രത്യേകതകളും ഉൾക്കൊണ്ട് മനസ്സിലാക്കാൻ സഞ്ചാരികളെ സഹായിക്കുന്നത് ടൂറിസ്റ്റ് ഗൈഡുകളാണെന്നതിൽ തർക്കമില്ല. ചരിത്രപരമായ സൈറ്റുകളും മ്യൂസിയങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ടൂർ ഗൈഡുകൾക്ക് പരിജ്ഞാനം ഉണ്ടായിരിക്കണം.

ട്രാവൽ ഏജന്റ്

ഇപ്പോൾ എല്ലാവരും തന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നത് ട്രാവൽ ഏജന്റമാർ മുഖാന്തിരമാണ് . ഓൺലൈൻ ബുക്കിങ്ങും മറ്റു സൗകര്യങ്ങളും ഉണ്ടെങ്കിലും സഞ്ചാരികളെ യാത്രാ പദ്ധതികൾ തയ്യാറാക്കാനും ഫ്ലൈറ്റ് ബുക്കിംഗ്, ഹോട്ടൽ സെലക്ഷൻ, അവധിദിന പ്രവർത്തന സമയം എന്നീ കാര്യങ്ങളിൽ സഹായിക്കാൻ ഒരു ട്രാവൽ ഏജന്റിന് കഴിയും.

ക്രൂയിസ് മാനേജർ

ടൂറിസം മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവരുടെ സ്വപ്നമാണ് ക്രൂയിസ് മാനേജർ എന്ന ജോലി . ഇവന്റ് പ്ലാനിംഗ്, അഡ്മിനിസ്ട്രേറ്റീവ് വർക്ക്, ഓപ്പറേഷൻസ് എന്നിവയുൾപ്പെടെ ധാരാളം ഉത്തരവാദിത്തങ്ങൾ ക്രൂയിസ് മാനേജർക്കുണ്ട്. അതേസമയം യാത്രയെ സ്നേഹിക്കുന്നവർക്ക് വിനോദ സഞ്ചാരത്തിനുള്ള ഒരു അവസരമാണ് ക്രൂയിസ് മാനേജരുടെ ചുമതല. കൂടാതെ ക്രൂയിസ് മാനേജർമാർക്കുള്ള ശമ്പളം വളരെ ആകർഷകമാണ്.


ഇന്റർപ്രറ്റർ / ട്രാൻസ്ലേറ്റർ

സഞ്ചാരികൾ പല ദേശങ്ങളിൽ നിന്നും വരുന്നവരാണ്. ഓരോ പ്രദേശത്തെയും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുക എന്നത് ഒട്ടും പ്രായോഗികമല്ല. ഓരോ രാജ്യത്തെയും അതിന്റെ സംസ്ക്കാരത്തെയും കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരു സഞ്ചാരിക്ക് തീർച്ചയായും ഒരു പരിഭാഷകന്റെ അല്ലെങ്കിൽ ഭാഷാപരിജ്ഞാനമുള്ള ഒരു ഗൈഡിന്റെ സഹായം കൂടിയേ തീരൂ.

ഇതൊന്നുമല്ലാതെ നിരവധി തൊഴിൽ അവസരങ്ങൾ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നിലവിൽ ഉണ്ട് . ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയുന്നതിനായി തൊഴിൽ പോർട്ടലും ഇപ്പോൾ നിലവിലുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങൾ തൊഴിൽ അന്വേഷകരിലെത്തിക്കുകയാണ് പോർട്ടലിന്റെ പ്രധാന ലക്‌ഷ്യം.

ഉദ്യോഗാർത്ഥികൾക്ക് www.tourismcareers.in എന്ന പോർട്ടൽ പ്രയോജനപ്പെടുത്താവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends