കേരള ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നിയമനം
കേരള ഗവണ്മെന്റിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 3 ഒഴിവുകളാണുള്ളത്.ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ,റിസർച്ച് അസിസ്റ്റൻഡ് എന്നെ തസ്തികകളിലേക്കാണ് ഒഴിവുകൾ.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
പരസ്യനമ്പർ: ADMIN/1/510/2018/SHSRC
1.ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: എം.ബി.എ. ഇൻ ഫിനാൻസ് അല്ലെങ്കിൽ ഫിനാൻഷ്യൽ കാര്യങ്ങൾ നോക്കി പരിചയമുള്ള ബിരുദധാരികളായ റിട്ടയേഡ് സീനിയർ ഗസറ്റഡ് ഓഫീസർ.ഗവണ്മെന്റ് സെക്ടറിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.പ്രായം 2018 ജനുവരി 1 ന് 60 വയസിൽ കവിയാൻ പാടില്ല.
2.റിസർച്ച് അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിരുദം,എം.ബി.എ ഇൻ ഹെൽത്ത് /എം.എസ്.ഡബ്ള്യു / എം.പി.എച്ച് എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.എം.എസ്. ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കൽ സോഫ്ട്വെയറിലും പരിചയം അനിവാര്യമാണ്.ഇവ കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം 2018 ജനുവരി 1 നു 40 വയസ്സിൽ കവിയരുത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10 നു മുൻപ് അപേക്ഷ സമപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക
കൂടുതൽ വിവരങ്ങൾക്ക്
www.shsrckerala.org
https://www.facebook.com/Malayalivartha