കേരള സ്റ്റേറ്റ് സ്പോട്സ് കൗൺസിലിൽ അവസര൦
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു.
കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.ഉദ്യോഗാർത്ഥികളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുക..
കോച്ച് - ഹാന്‍ഡ്ബോള്‍, ബാസ്ക്കറ്റ് ബോള്‍, റെസ്ലിംഗ്, കനോയിംഗ് ആന്റ് കയാക്കിംഗ്, കബഡി, സൈക്ലിംഗ്, വോളിബോള്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: എന്‍.ഐ.എസ് ഡിപ്ലോമ ഇന്‍ കോച്ചിംഗ് കായിക മേഖലയില്‍ അന്താരാഷ്ട്ര നേട്ടങ്ങള്‍ നേടിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
വിവിധ ഹോസ്റ്റലുകളില്‍ ഹോസ്റ്റല്‍ വാര്ഡന് -(ആണ്, പെണ്) ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം
യോഗ്യത: എസ്.എസ്.എല്‍.സി, 40 വയസിനു മുകളില്‍ പ്രായം.
മുന്‍ കായികതാരങ്ങള്‍ക്കും വിമുക്തഭടന്മാര്ക്കും ഈ തസ്തികയിലേക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 3 ന് അഭിമുഖത്തിനായി എത്തിച്ചേരുക.
https://www.facebook.com/Malayalivartha