ടെക്നോപാർക്ക് വിളിക്കുന്നു
തിരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ ഐ.ഒ.എസ്.ഡവലപ്പർ,സീനിയർ പ്രോജക്ട് മാനേജർ,എ.ഇ.ഓ സ്പെഷ്യലിസ്റ്റ്,കണ്ടൻറ് റൈറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1.ഐ.ഒ.എസ് ഡവലപ്പർ
ഇന്റർലാൻഡ് ടെക്നോളജി സർവീസസിൽ ഐ.ഒ.എസ് ഡവലപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആറുമാസം മുതൽ ഒരുവർഷം വരെപ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.സ്വിഫ്റ്റ്,ഐ.ഒ.എസ്.ഫ്രെയിം വർക്ക്,റെസ്റ്റ് ഫുൾ എ.പി.ഐ., കോഡ് വെർഷനിങ് ടൂൾ എന്നിവ പരിചയമുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: jobs@interlandtech.com
വിലാസം: ഇന്റെർലാൻഡ് ടെക്നോളജി സർവീസസ്,എട്ടാം നില,യമുന, ടെക്നോപാർക്ക് ഫേസ് 3, തിരുവനന്തപുരം
2.സീനിയർ പ്രോജക്ട് മാനേജർ
അഡ്ഹോക് ടെക്നോളജീസിൽ സീനിയർ പ്രോജക്ട് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.അവ അധിഷ്ഠിത പ്രോഗ്രാമുകൾ കൈകാര്യം ചെയ്ത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.പ്രോജക്ട് മാനേജ്മന്റ് ടൂൾ ആയ എൻ.എസ്.പ്രോജക്ട്,ചിറ എന്നിവയിൽ വൈദധ്യമുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7 ന് മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇമെയിൽ: resume@adhoctechnologies.org
വിലാസം: അഡ്ഹോക് ടെക്നോളജീസ്,മൊഡ്യുൾ നമ്പർ- 2806, യമുന, ടെക്നോപാർക് ഫേസ് 3,തിരുവനന്തപുരം
3.എസ്.ഇ.ഒ.സ്പെഷ്യലിസ്റ്റ്
ടെക്റിസ്ത സിസ്റ്റംസിൽ ഡിജിറ്റൽ മാർക്കറ്റിങ് എസ്.ഇ.ഒ സ്പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്.ഡിജിറ്റൽ മാർക്കറ്റിങ് ക്യാംപയിനുകൾ തയ്യാറാക്കി നടപ്പാക്കാൻ കഴിവുണ്ടായിരിക്കണം. എസ്.ഇ.ഒ./എസ്.ഇ.എം.,മാർക്കറ്റിങ് ഡേറ്റാബേസ് ,ഇ മെയിൽ , സാമൂഹിക മാധ്യമ ക്യാംപയിൻ,ഡിസ്പ്ലെ ആൻഡ് ക്യാംപെയിൻ, എന്നിവയിൽ നല്ല ധാരണ ഉണ്ടായിരിക്കണ൦.ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഒന്നുമുതൽ രണ്ടുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.തുടക്കകാർക്കും ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർക്കും ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇമെയിൽ: jobs@techrista.com
വിലാസം: ടെക്റിസ്ത സിസ്റ്റംസ്,നാലാം നില,നിള ബിൽഡിങ്, ടെക്നോപാർക്ക് കാമ്പസ്,തിരുവനന്തപുരം.
4.കണ്ടൻറ് റൈറ്റർ
സെൻ ആസ്പിരേഷൻസ് കണ്ടൻറ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
എസ്.ഇ.ഒ. / മാർക്കറ്റിങ് ഡിപ്പാർട്മെന്റുമായി ചേർന്ന് നല്ല പ്രമോഷണൽ കണ്ടെന്റുകൾ തയ്യാറാക്കാൻ കഴിയണം.കൂടാതെ ഒരുവര്ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുണ്ടായിരിക്കണം അടിസ്ഥാന വിദ്യാഭാസ യോഗ്യത ബിരുദമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: careers@zenaspirations.com
വിലാസം: സെൻ ആസ്പിരേഷൻസ്,സി 4,ബി 2, തേജസ്വിനി ടെക്നോപാർക്ക്,തിരുവനന്തപുര൦.
https://www.facebook.com/Malayalivartha