കേരള റോഡ് ഫണ്ട് ബോഡിൽ വിവിധ തസ്തികകകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 289 ഒഴിവുകളാണുള്ളത്.സൈറ്റ് സൂപ്പർവൈസറുടെ 200 ഒഴിവും പ്രോജക്ട് എൻജിനീയറുടെ 89 ഒഴിവുകളുമാണുള്ളത്.1.പ്രോജക്ട് എൻജിനീയർ: യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽഎൻജിനീയറിങ്ങിൽ നേടിയ ബി.ടെകും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.സിവിൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം,എം.എസ്. പ്രോജക്ട് പരിചയം.വർക്ക് നടപ്പാക്കലിലും ബിൽ തയ്യാറാക്കുന്നതിലെ നേടിയ അറിവ് അഭിലഷണീയം.പ്രതിമാസം 42000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.ഉയർന്ന പ്രായപരിധി 42 വയസ്. 2.സൈറ്റ് സൂപ്പർവൈസർ:യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ നേടിയ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും എം.എസ്. പ്രോജക്ട് പോലുള്ള കംപ്യുട്ടർ ആപ്പ്ളിക്കേഷൻ / മറ്റ് എൻജിനീയറിങ് ആപ്ലിക്കേഷനുകളിലെ പ്രാവീണ്യം,വർക്ക് നടപ്പാക്കലിലും ബില്ല് തയ്യാറാക്കലിലും അറിവ് എന്നിവ അഭിലഷണീയം.പ്രതിമാസം 25000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.ഉയർന്ന പ്രായപരിധി 40 വയസ്സ്.ഓവർസിയർ തൊട്ടുള്ള തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് 60 വയസ്സുവരെ വയസ്സിളവ് ഉണ്ടായിരിക്കും.പ്രോജക്ട് എൻജിനീയർ തസ്തികയിൽ 500 രൂപയും സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ 400 രൂപയുമാണ് അപേക്ഷാഫീസ്.എസ്.,സി.എസ്.ടി വിഭാഗക്കാർക്ക് ഇത് യഥാക്രമം 250 രൂപയും 200 രൂപയുമാണ്.ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.2018 സെപ്റ്റംബർ 30 ഡിസിത്ഥാനമാക്കിയാണ് പി[രായം കണക്കാക്കപ്പെടുന്നത്.വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 നു മുൻപ് അപേക്ഷ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് www.cmdkerala.net