കരസേനയിൽ ഹവിൽദാർ സർവേയർ ഓട്ടമേറ്റഡ് കാർട്ടോഗ്രാഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 20 ഒഴിവുകളാണുള്ളത്.പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും.പ്രായം 20 നും 25 നും മധ്യേ ആയിരിക്കണം.2018 ഒക്ടോബർ 1 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.യോഗ്യത: മാത്തമാറ്റിക്സ് പഠിച്ച് ബി.എ., ബി.എസ്‌സി ബിരുദം.പ്ലസ് ടു തത്തുല്യ തലത്തിൽ ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും മുഖ്യവിഷയങ്ങളായി പഠിച്ചവർ ആയിരിക്കണം.ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. നെഞ്ചളവ് കുറഞ്ഞത് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.സാധാരണ കേൾവിശക്തി,ആരോഗ്യമുള്ള പല്ലുകളും മോണകളും,14 ഡെന്റൽ പോയിന്റ്സ്,പിടച്ച ഞരമ്പുകൾ പാടില്ല എന്നിവയാണ് ശാരീരിക യോഗ്യതയായി കണക്കാക്കപ്പെടുന്നത്.പ്രാഥമിക സ്‌ക്രീനിങ്ങിനുശേഷ൦ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് പരിശോധന, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാം, എഴുത്തുപരീക്ഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെട്ട റിക്രൂട്ടിങ് സോണിൽ ഫെബ്രുവരി 24 ന് എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതാണ്.50 ചോദ്യങ്ങൾ വീതമുള്ള രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാകുക.ഓരോന്നിനും കുറഞ്ഞത് 40 മാർക്ക് നേടിയിരിക്കണം. തിരഞ്ഞെടുക്കപെടുന്നവർക്ക് 19 ആഴ്ചത്തെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.പരിശീലനം വിജയകരമായി പൂർത്തിയാകുന്ന ഉദ്യോഗാർത്ഥികളെ ഹവിൽദാർ റാങ്കിൽ നിയമിക്കുന്നതായിരിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന നവംബർ 3 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in