AICTE ക്ഷണിക്കുന്നു
ഡൽഹിയിലെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 33 ഒഴിവുകളാണുള്ളത്.
ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
ഡയറക്ടർ,അസിസ്റ്റൻറ് ഡയറക്ടർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് ലീഗൽ അഡ്വൈസർ, ലീഗൽ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റൻറ്, ഓഫീസ് സൂപ്രണ്ട് കം അക്കൗണ്ടൻറ്/ അക്കൗണ്ടൻറ്, അസിസ്റ്റൻറ് ഇന്നൊവേഷൻ ഡയറക്ടർ, ഇന്നൊവേഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
പ്രായം,യോഗ്യത,ഒഴിവുകൾ എന്നിവയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19 നു മുൻപ് അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.aicte-india.org
https://www.facebook.com/Malayalivartha