എക്സിം ബാങ്കിൽ അവസരം
എക്സിം ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 30 ഒഴിവുകളാണുള്ളത്.
ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്നതാണ്.
മാനേജ്മെൻറ് ട്രെയിനീ,ഐ.ടി. ഓഫീസർ, മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത: ബിസിനസ് മാനേജ്മെൻറ് അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ട്സിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്/ എം.ടെക് ഇൻ കംപ്യുട്ടർ സയൻസ്/മാസ്റ്റർ ഓഫ് കംപ്യുട്ടർ ആപ്ലിക്കേഷൻ എന്നിവ ഉണ്ടായിരിക്കണം.
ബാങ്കിങ് ജോലിയിൽ ഉള്ള കഴിവ് അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 35 വയസ്സാണ്.ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10 നു മുൻപ് അപേക്ഷ ഓൺലൈനായി സമർപ്പിക്കുക. പ്രായം യോഗ്യത എന്നിവയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
https://www.eximbankindia.in/
https://www.facebook.com/Malayalivartha