സ്റ്റെനോഗ്രാഫർ നിയമനം: ശമ്പളം 39000 രൂപ വരെ
നാഗാലാൻഡ് പബ്ലിക് സർവീസ് കമ്മീഷനിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് I ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 20 ഒഴിവുകളാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. കൂടാതെ ടൈപ്പ്റൈറ്റിങ്ങിൽ നല്ല സ്പീഡും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായം 21 നും 30 നും മധ്യേ ആയിരിക്കണ൦.
പ്രതിമാസം 9300 രൂപ മുതൽ 39000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു മുൻപ് അപേക്ഷ സമർപ്പിക്കുക.ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.പ്രായം,യോഗ്യത,ഒഴിവുകൾ എന്നിവയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
http://www.npsc.co.in/
https://www.facebook.com/Malayalivartha