ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ അവസരങ്ങൾ ധാരാളം
17 OCTOBER 2018 05:37 PM IST

മലയാളി വാര്‍ത്ത
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അക്കൗണ്ടൻറ്, അനലിസ്റ്റ്, എയ്റോഡ്രോം ക്വളിറ്റി അഷ്വറൻസ് ആൻഡ് ക്യൂഎം.എസ് മാനേജർ, മാനേജർ, മാനേജർ ഇൻ എക്സ്പീരിയൻസ് ഡിസൈൻ, ഹെഡ് ഇൻ എക്സ്പീരിയൻസ് ഡിസൈൻ,ഡയറക്ടർ,സീനിയർ വൈസ് പ്രസിഡന്റ്,ഡയറക്ടർ ഇൻ എയർപോർട്ട് ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്റർ, കോർപ്പറേറ്റ് പോർട്ട്ഫോളിയോ ഓഫീസിൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
1.അക്കൗണ്ടന്റ്:
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ മാനേജ്മെന്റിൽ അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസ് സ്പെഷ്യലൈസേഷനോടുകൂടിയ ബാച്ചിലേഴ്‌സ് ഡിഗ്രി ഉണ്ടായിരിക്കണം.കൂടാതെ മൂന്നു മുതൽ ആറുവർഷ൦ വരെ ഫിനാൻസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
2.അനലിസ്റ്റ്
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസ്സ്പെഷ്യലൈസേഷനോടുകൂടിയ ബാച്ചിലേഴ്‌സ് ഡിഗ്രി ഉണ്ടായിരിക്കണം.
ഫിനാൻസ് ഫീൽഡിൽ പ്രവൃത്തിപരിചയം അനിവാര്യം.കൂടാതെ ബഡ്ജറ്റ് പ്രോസസിംഗ് അറിഞ്ഞിരിക്കണം.
3.എയ്റോഡ്രോം ക്വളിറ്റി അഷ്വറൻസ് ആൻഡ് ക്യൂഎം.എസ് മാനേജർ
യോഗ്യത: ഏവിയേഷൻ ഫീൽഡിൽ ഡിഗ്രി ലെവൽ യോഗ്യത ഉണ്ടായിരിക്കണം.കൂടാതെ അഞ്ചുവർഷം വരെ സേഫ്റ്റി ആൻഡ് ക്വളിറ്റി മാനേജ്മെൻറ് സിസ്റ്റത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
4.പ്രൊഡക്ഷൻ മാനേജർ:
യോഗ്യത: ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ആർക്കിടെക്ച്ചറൽ എൻജിനീയറിങ്, ഇന്റീരിയർ ഡിസൈനിങ് എന്നിവയുമായി ബന്ധപ്പെട്ട ഡിഗ്രി ലെവൽ യോഗ്യത ഉണ്ടായിരിക്കണം.പ്രവൃത്തിപരിചയം അനിവാര്യമാണ്.
5.മാനേജർ ഇൻ എക്സ്പീരിയൻസ് ഡിസൈൻ
യോഗ്യത :ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ആർക്കിടെക്ച്ചറൽ എൻജിനീയറിങ്, ഇന്റീരിയർ ഡിസൈനിങ് എന്നിവയിൽ ബന്ധപ്പെട്ട ഡിഗ്രി ലെവൽ യോഗ്യത ഉണ്ടായിരിക്കണം.പ്രവൃത്തിപരിചയം അനിവാര്യമാണ്.
6.ഹെഡ് ഇൻ എക്സ്പീരിയൻസ് ഡിസൈൻ
യോഗ്യത: കസ്റ്റമർ എക്സ്പീരിയൻസ് ഡിസൈൻ ആൻഡ് മാനേജ്മെന്റിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.പ്രവൃത്തിപരിചയം അനിവാര്യമാണ്.
7.ഡയറക്ടർ
യോഗ്യത: ആർക്കിടെക്ച്ചർ എൻജിനീയറിങ് അല്ലെങ്കിൽ എൻജിനീയറിങ് മാനേജ്മെന്റിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.സീനിയർ മാനേജ്‌മന്റ് റോളിൽ 10 ൽ കൂടുതൽ വര്ഷം പരിചയം ഉണ്ടായിരിക്കണം.
8.സീനിയർ വൈസ് പ്രസിഡൻറ്:
യോഗ്യത:എം.ബി.എ. യുള്ളവർക്ക് അധിക യോഗ്യത ആയി കണക്കാക്കും. ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റിൽ ബാച്ചിലേഴ്‌സ് ഡിഗ്രി ഉണ്ടായിരിക്കും.സീനിയർ ലീഡർഷിപ്പ് റോളിൽ പത്തോ അതിലധികമോ വർഷം പരിചയമുണ്ടായിരിക്കണം.കൂടാതെ 15 വർഷത്തെ എയർപോർട്ട് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9.കോർപ്പറേറ്റ് പോർട്ട്ഫോളിയോ ഓഫീസിൽ മാനേജർ:
യോഗ്യത: ഡിഗ്രി ലെവൽ യോഗ്യത ഉണ്ടായിരിക്കണം. ബന്ധപ്പെട്ടാഫീൽഡിൽ എം.ബി.എ. അല്ലെങ്കിൽ എം.എസ്.സി. ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. CAPM, PMP, APMP, MOP, MSP എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.യോഗ്യത, ഒഴിവുകൾ എന്നിവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
http://jobsindubaie.com/job-openings-dubai-international-airport/