ഇൻഫോപാർക്കിൽ അക്കൗണ്ടൻറ്,പ്രോഗ്രാം മാനേജർ

കൊച്ചി ഇൻഫോപാർക്കിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അക്കൗണ്ടൻറ്,പ്രോഗ്രാം മാനേജർ, എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.
1.അക്കൗണ്ടൻറ്
ഡോക്ജയൻറ് സർവീസസിൽ അക്കൗണ്ടിംഗ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഈ തസ്തികയിലേക്ക് ആൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത: ടാലി, ടി.ഡി.എസ്. എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം,ജി.എസ്.ടി. കൈകാര്യം ചെയ്ത് പരിചയമുള്ളവരായിരിക്കണം.പ്രതേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ അറിവുള്ളവരായിരിക്കണം.ഇവ കൂടാതെ 8 മുതൽ 12 വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത: ബി.കോം. അല്ലെങ്കിൽ എം.കോം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: gmenon@docgiant.in
വിലാസം: ഡോക്ജയൻറ് സർവീസസ്, ഗ്രൗണ്ട് ഫ്ലോർ, അതുല്യ ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി
2.പ്രോഗ്രാം മാനേജർ:
ഡി.എഫ്.എം. സോഫ്റ്റ്ടെക് സൊല്യൂഷൻസിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
യോഗ്യത: ഒമാർക്കറ്റിങ് രംഗത്ത് നാലുവർഷം വരെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രോജക്ട് പ്രോഗ്രാം സി.ഇ.ഒ ക്ക് മാനേജീരിയൽ സപ്പോർട്ട് നൽകാൻ കഴിയണം. ക്ലയന്റുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവസരങ്ങൾ കണ്ടെത്താൻ ആകണം.കൂടാതെ നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ബി.ഇ./ എം.ബി.എ. മാർക്കറ്റിങ് സഹിതം ബി.ടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: hr@designalpha.in
വിലാസം: ഡി.എഫ്.എം. സോഫ്റ്റ്ടെക് സൊല്യൂഷൻസ്, മൂന്നാം നില,ജ്യോതിർമയി,ഐ.ടി ബിൽഡിങ്, ഇൻഫോപാർക്ക്, കാക്കനാട്,കൊച്ചി
https://www.facebook.com/Malayalivartha