മീഡിയ അക്കാദമിയിൽ നിയമനം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
യോഗ്യത:പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര് & അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും ഉണ്ടായിരിക്കണം. കൂടാതെ പി.ആര്, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കേണ്ടതാണ്
ഫോണ്‍: 0484 2422275, 2422068.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 26 ന് മുൻപ് അപേക്ഷ സമർപ്പിക്കുക
https://www.facebook.com/Malayalivartha