പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എൽ. ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 4 ഒഴിവുകളാണുള്ളത്.1.ഡെപ്യുട്ടി മാനേജർ ഇൻ എച്ച്.ആർ. ആൻഡ് അഡ്മിൻ ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.യോഗ്യത: ബിസിനസ് അഡിമിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമ.പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ റിലേഷൻസിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 24900 രൂപ മുതൽ 50500 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.2.ഓഫീസർ ഇൻ സീഡ് പ്രൊഡക്ഷൻ:ഈ തസ്തികയിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്.യോഗ്യത: ബി.എസ്സി. ഇൻ അഗ്രികൾച്ചർ,സീഡ് പ്രൊഡക്ഷനിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.അല്ലെങ്കിൽ എം.എസ്സി ഇൻ അഗ്രിക്കൾച്ചർ, സീഡ് കൽച്ചറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.ഉയർന്ന പ്രായപരിധി 35 വയസ്സ് ആയിരിക്കും.പ്രതിമാസം16400 രൂപ മുതൽ 40500 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.3.ഹിന്ദി ഓഫീസർ:ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് യോഗ്യത: ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ട് ഹിന്ദിയിൽ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിട്ട് ഇംഗ്ലീഷിൽ നേടിയ ബിരുദാനന്തര ബിരുദം. ട്രാൻസ്ലേഷനിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് 4 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ അനിവാര്യമാണ്.ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.പ്രതിമാസം16400 രൂപ മുതൽ 40500 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.hil.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നവംബർ 16 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.hil.gov.in