ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിൽ നിയമനം
06 NOVEMBER 2018 12:08 PM IST

മലയാളി വാര്‍ത്ത
ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ വിവിധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് അസോസിയറ്റ് ഇ -1, എക്സിക്യൂട്ടീവ് അസോസിയറ്റ് ഡി -1,ജൂനിയര്‍ അസോസിയറ്റ് -1 എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്
എ.ച്ച് എം ടി യില്‍ നിന്നൊ ഇതിന്റെ ഉപ കമ്പനിയിൽ നിന്നോ വിരമിച്ച വർക്ക് അപേക്ഷിക്കാവുന്നതാണ്.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
1.എക്സിക്യൂട്ടീവ് അസോസിയറ്റ് ഇ
യോഗ്യത : ബി ടെക് ഇൻ മെക്കാനിക്കൽ
2.എക്സിക്യൂട്ടീവ് അസോസിയറ്റ് ഡി:
യോഗ്യത: ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ
3.ജൂനിയര്‍ അസോസിയറ്റ്:
യോഗ്യത: എസ്.എസ്.എൽ.സി കാർക്ക് അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത മാതൃതുകയിലുള്ള അപേക്ഷ പൂരിപിപ്പിച്ച് Manager(HR), HMT Machine tools Ltd, Kalamassery, HMT Colony P O, Pin 683503 എന്ന വിലാസത്തിൽ നവംബർ 9 നു മുൻപ് അപേക്ഷിക്കുക.
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ മാർക്കറ്റിങ്,ഫിനാൻസ്,ഹ്യുമൻ റിസോഴ്‌സ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ജനറൽ മാനേജർ മാർക്കറ്റിംഗ്/ ജോയിൻറ് ജനറൽ മാനേജർ മാർക്കറ്റിംഗ്-1,റീജണൽ മാനേജർ ഇൻ മാർക്കറ്റിങ് / യുണിറ്റ് സെയിൽസ് ചീഫ് -9, മാനേജർ ഇൻ സെയിൽസ് ആൻഡ് സർവീസസ് / ഡെപ്യുട്ടി മാനേജർ ഇൻ സെയിൽസ് ആൻഡ് സർവീസിങ്-14, ജോയിൻറ് ജനറൽ മാനേജർ ഇൻ ഫിനാൻസ്/ ഡെപ്യുട്ടി ജനറൽ മാനേജർ ഇൻ ഫിനാൻസ്/ അസിസ്റ്റൻറ് ജനറൽ മാനേജർ ഇൻ ഫിനാൻസ്-7, ഡെപ്യുട്ടി ജനറൽ മാനേജർ ഇൻ എച്ച്.ആർ / അസിസ്റ്റൻറ് ജനറൽ മാനേജർ ഇൻ എച്ച്.ആർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ച്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം The Deputy General Manager( CP & HR), HMT Machine tools Ltd, HMT, HMT Bhavan, No 59, Bellary Road, Bangalore- 560032 എന്ന വിലാസത്തിൽ നവംബർ 26 നു മുൻപ് അപേക്ഷ സമർപ്പിക്കുക. കവറിനു മുകളിൽ തസ്തികയുടെ പേര് എഴുതിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
www.hmtindia.com / www.hmtmachinetools.com