Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പോലീസ് വകുപ്പിൽ 200 ഒഴിവുകൾ :മത്സ്യ തൊഴിലാളികൾക്ക് അപേക്ഷിക്കാം

08 NOVEMBER 2018 10:17 AM IST
മലയാളി വാര്‍ത്ത
കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളിൽ നിന്ന് 200 പേരെ 14 തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരായി നിയമിക്കുന്നു.   കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.   ഉദ്യോഗാർത്ഥികൾക്ക് മാതൃജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.   യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. പ്രായം 18 നും 58 നും മധ്യേ ആയിരിക്കണം. 2018 ജനുവരി 1 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.പ്രായം കുറഞ്ഞവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.   ശാരീരികയോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 160 സെൻറീമീറ്ററും സ്ത്രാകൾക്ക് കുറഞ്ഞത് 150 സെൻറീമീറ്ററും ഉയരം ഉണ്ടായിരിക്കണം. കാഴ്ച്ചശക്തി: വലത് കണ്ണ് 6/6 സ്നെല്ലൻ ഇടത് കണ്ണ് 6/ 6 സ്നെല്ലൻ .സമീപാകാഴ്ച്ച വലതു കണ്ണും ഇടതുകണ്ണും 0.5 സ്നെല്ലൻ ആയിരിക്കണം.ഓരോ കണ്ണിനും പൂർണമായും കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം.വര്ണാന്ധത,കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിന്റെയോ കണ്പോളകളുടെയോ മറ്റ് അനാരോഗ്യകരമായിട്ടുള്ള അവസ്ഥ അയോഗ്യതയായി കണക്കാക്കുന്നതായിയ്ക്കും. മട്ട് തട്ട്, പരന്ന പാദം,ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല്, മുൻപല്ല്,ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ മറ്റ് ശാരീരിക ന്യൂനതകൾ ഉള്ളവർ നിയമനത്തിന് യോഗ്യരല്ല.കടലിൽ നീന്താനുള്ള കഴിവ് നിര്ബന്ധ യോഗ്യതയാണ്. ഇതോടൊപ്പം പ്രാഥമിക പരീക്ഷ നിർബന്ധമായും പാസ്സായിരിക്കണം.പ്രാഥമിക പരീക്ഷ പാസാകുന്നവർ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ വൺസ്റ്റാർ നിലവാരത്തിലുള്ള ഏഴെണ്ണത്തിൽ ഏതെങ്കിലും ആഞ്ഞെന്നതിൽ യോഗ്യത നേടിയിരിക്കണം.   അപേക്ഷാഫോം മാതൃക www.keralapolice.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത(എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം,പി.ജി. മറ്റുള്ളവ),ഫിഷർ മെൻ  സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റേഷൻകാർഡ്,സ്വഭാവ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി./ആധാർ/പാസ്സ്‌പോർട്ട് എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അതാതു ജില്ലാ പോലീസ് മേധാവികൾക്ക് നവംബർ 15 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.   അപേക്ഷകൾ അതാതു ജില്ലാ കേന്ദ്രങ്ങളിൽ മേൽപ്പറഞ്ഞ ദിവസത്തിൽ രാവിലെ ഏഴിന് പ്രസ്തുത രെക്ഷകളുടെ അസ്സലുകൾ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.ഒഴിവു വിവരം,പരീക്ഷാ വിവരം എന്നിവ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.   കൂടുതൽ വിവരങ്ങൾക്ക് www.keralapolice.gov.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (20 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends