ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 400 ഒഴിവുകൾ
10 NOVEMBER 2018 10:51 AM IST

മലയാളി വാര്‍ത്ത
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 400 ഒഴിവുകളാണുള്ളത്.
കേരളത്തിലും ഒഴിവുകൾ ഉണ്ട്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. ഇന്റർവ്യൂവഴി തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും.
പരസ്യ നമ്പർ: 39/2018
1.ജൂനിയർ ടെക്നിക്കൽ ഓഫീസർ :
ഈ തസ്തികയിലേക്ക് 210 ഒഴിവുകളാണുള്ളത്.
യോഗ്യത: ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്റ്റുമെന്റേഷൻ/ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ്/ കംപ്യുട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം എന്നിവ ഉണ്ടായിരിക്കണം. ആറുമാസത്തിൽകൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രതിമാസം 19188 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 30 ന് 28 വയസ്സ് കവിയാൻ പാടില്ല.
2.ജൂനിയർ കൺസൽട്ടൻറ്:
ഈ തസ്തികയിലേക്ക് 190 ഒഴിവുകളാണുള്ളത്.
യോഗ്യത: ഇലക്ട്രോണിക്ക് മെക്കാനിക്ക്/ റഫ്രിജറേറ്റർ &ടി.വി./ ഇലക്ട്രിക്കൽ / ഫൈറ്റർ ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ. എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 16042 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 30 ന് 28 വയസ്സ് കവിയാൻ പാടില്ല.
ഉദ്യോഗാർത്ഥികൾ www.ecil.co.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഇത് പൂരിപ്പിച്ച്, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഒരു സെറ്റ് പകർപ്പും സമീപകാലത്തെടുത്ത പാസ്സ്‌പോർട്ട് സൈസ് കളർ ഫോട്ടോയുമായി ഇന്റർവ്യൂവിനെത്തിച്ചേരേണ്ടതാണ്.ഇന്റർവ്യൂ തീയതി ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിശദ വിജ്ഞാപനം കാണേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.ecil.co.in