മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ്, റീജനൽ, ഫാംഓഫീസുകളിലായാണ് ഒഴിവുകൾ . ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓൺ ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒൻപത്.
ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവുകൾ ഇനി പറയും പ്രകാരം
ഡപ്യൂട്ടി ജനറൽ മാനേജർ (വിജിലൻസ്) (ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് (ലീഗൽ) ഗ്രേഡ്-I (ഒഴിവ്-നാല്), മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷൻ (ഒഴിവ്-അഞ്ച്), മാർക്കറ്റിങ് (ഒഴിവ്-അഞ്ച്), ഹ്യൂമൻ റിസോഴ്സ് (ഒഴിവ്-രണ്ട്), ലീഗൽ (ഒഴിവ്-ഒന്ന്), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-അഞ്ച്)), സീനിയർ ട്രെയിനി (അഗ്രിക്കൾച്ചർ (ഒഴിവ്-49), ഹ്യൂമൻ റിസോഴ്സ് (ഒഴിവ്-അഞ്ച്), ലോജിസ്റ്റിക്സ് (ഒഴിവ്-12), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-19)), ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ എൻജിനീയറിങ്) (ഒഴിവ്-രണ്ട്), ട്രെയിനി (അഗ്രികൾച്ചർ (ഒഴിവ്-45), മാർക്കറ്റിങ് (ഒഴിവ്-32), അഗ്രികൾച്ചർ സ്റ്റോഴ്സ് (ഒഴിവ്-16), ടെക്നീഷ്യൻ (ഡീസൽ മെക്കാനിക്, മെഷീൻമാൻ, ഒാട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ബ്ലാക്സ്മിത്ത്) (ഒഴിവ്-16), സ്റ്റോഴ്സ് (എൻജിനീയറിങ്) (ഒഴിവ്-അഞ്ച്), സ്റ്റെനോഗ്രഫർ (ഒഴിവ്-എട്ട്), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-ഏഴ്), ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഒഴിവ്-മൂന്ന്)), ട്രെയിനി മേറ്റ് (അഗ്രികൾച്ചർ) (ഒഴിവ്-18) എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ
സീനിയർ ട്രെയിനി:-
അഗ്രികൾച്ചർ തസ്തികയിൽ 49ഒഴിവുകളും , ക്വാളിറ്റി കൺട്രോൾ തസ്തികയിൽ19 ഒഴിവുകളുമാണുള്ളത്. കുറഞ്ഞത് 55% മാർക്കോടെ അഗ്രോണമി/സീഡ് ടെക്നേളജി/പ്ലാന്റ് ബ്രീഡിങ് ആൻഡ് ജെനറ്റിക്സ് സ്പെഷലൈസേഷനോടുകൂടി എംഎസ്‌സി അഗ്രികൾച്ചർ, എംഎസ് ഓഫിസ് കംപ്യൂട്ടർ പരിജ്ഞാനംഎന്നിവയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷിക്കുമ്പോൾ പ്രായം 27 വയസ് കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 23936 രൂപ ശമ്പളം ലഭിക്കും .
ട്രെയിനി:-
അഗ്രികൾച്ചർ വിഭാഗത്തിൽ 45 ഒഴിവ്-, മാർക്കറ്റിങ് -32ഒഴിവ്, അഗ്രികൾച്ചർ സ്റ്റോഴ്സ് വിഭാഗത്തിൽ -16 ഒഴിവുകളും ഉണ്ട്.
കുറഞ്ഞത് 60% മാർക്കോടെ ബിഎസ്‌സി അഗ്രികൾച്ചർ, എംഎസ് ഓഫീസിൽ കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം . പ്രായം 27 വയസ് കവിയരുത്. ശമ്പളം 18496 രൂപ.
ടെക്നീഷ്യൻ (ഡീസൽ മെക്കാനിക്, മെഷീൻമാൻ, ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ബ്ലാക്സ്മിത്ത് തസ്തികകളിലേക്ക് 16ഒഴിവുകളാണുള്ളത്.
കുറഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ ട്രേഡ് അപ്രന്റിസ്ഷിപ്പ് പരിശീലനം, എൻഎസി പരീക്ഷാജയം (എൻസിവിടി അംഗീകൃതം) എന്നിവ ഉണ്ടായിരിക്കണം , പ്രായം 27 വയസ് കവിയരുത്,ശമ്പളം 18496 രൂപ.
ട്രെയിനി മേറ്റ് (അഗ്രികൾച്ചർ) വിഭാഗത്തിൽ 18 ഒഴിവുകൾ : ഇന്റർമീഡിയറ്റ് (അഗ്രികൾച്ചർ/പ്ലസ്ടു) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത .
പ്ലസ് ടുവിന് സയൻസ്-ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം ,പ്രായം 25 വയസ് കവിയരുത്,2019 ഫെബ്രുവരി ഒൻപത് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്നപ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. ശമ്പളം 17952 രൂപ.
വിശദവിവരങ്ങൾക്ക്: www.indiaseeds.com
https://www.facebook.com/Malayalivartha



























