Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം വരുന്നതോടെ ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസമാകുമെന്നു കണക്കുകൂട്ടൽ

19 MAY 2019 11:15 AM IST
മലയാളി വാര്‍ത്ത


അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം വരുന്നതോടെ ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസമാകുമെന്നു കണക്കുകൂട്ടൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുമ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ യുഎസിൽ സ്ഥിരജോലിക്കും അതിലൂടെ നിയമപരമായി നിലനിൽക്കുന്ന കുടിയേറ്റത്തിനും സാധ്യത . ഗ്രീൻ കാർഡി’നു കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദേശികൾക്കും ഇതിൽ ഭൂരിഭാഗം വരുന്ന ഇന്ത്യൻ പ്രഫഷനലുകൾക്കും ആശ്വാസം പകരുന്ന നടപടിയാണിത്

സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീൻ കാർഡുകളിൽ വിദഗ്ധ തൊഴിലാളികൾക്കു നൽകി വരുന്ന നിലവിലെ വിഹിതമായ 12%, 57% വരെ ഉയരാൻ പുതിയ നീക്കം സഹായകരമാകുമെന്നാണു വിലയിരുത്തൽ. കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ഇംഗ്ലിഷ് നൈപുണ്യം ഉറപ്പാക്കാനും സിവിക്സ്(പൗരബോധം) സംബന്ധിച്ച പരീക്ഷ പാസാകുന്നതും പരിഷ്കരിച്ച ഇമിഗ്രേഷൻ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം ഇമിഗ്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ട്രംപ് മുന്നിൽവയ്ക്കുന്ന പരിഷ്കാരങ്ങൾക്ക് യുഎസ് ജനപ്രതിനിധിസഭയുടെ അംഗീകാരം ഉടൻ ലഭിക്കാൻ ഇടയില്ലെന്നാണു വിലയിരുത്തൽ. പ്രതിപക്ഷമായ ഡമോക്രാറ്റുകളുമായി രാഷ്ട്രീയമായി ട്രംപിനുള്ള അകൽച്ചയാണ് ഇതിനു കാരണം. 54 വർഷം മുൻപാണ് യുഎസിൽ ഇമിഗ്രേഷൻ ചട്ടങ്ങളിൽ കാര്യമായ പരിഷ്കരണം നടത്തിയത്

യോഗ്യത അടിസ്ഥാനമാക്കുന്ന ഇമിഗ്രേഷൻ രീതിയാണ് ഉണ്ടാകേണ്ടത്. പ്രായം, അറിവ്, ജോലി സാധ്യതകൾ, പൗരബോധം തുടങ്ങിയവ അടിസ്ഥാനമാക്കി നിയമപരമായ സ്ഥിര താമസ അവസരമാണ് നൽകേണ്ടതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നടപ്പിലിരിക്കുന്ന ഇമിഗ്രേഷൻ സംവിധാനത്തിലെ യുക്തിഹീനമായ നിയമങ്ങളിലെ പാളിച്ചമൂലം ലോകത്തെ മികച്ച കോളജുകളിൽനിന്ന് കാസ്ലിൽ ഒന്നാമതായി ബിരുദം നേടിയ ഒരു വിദ്യാർഥിക്കോ ഡോക്ടർക്കോ ഗവേഷകനോ മുൻഗണന നൽകാനാകുന്നില്ല. അതിവിദ്ഗ്ധരാണെങ്കിലും യുഎസ് ഇമിഗ്രേഷൻ ചട്ടങ്ങളിലെ പ്രശ്നങ്ങൾ കാരണം ജീവനക്കാരെ നിലനിർത്താനാകാത്തതിനാൽ പല കമ്പനികളും യുഎസ് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ഓഫിസുകൾ മാറ്റുന്ന സ്ഥിതിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ പുതിയ നീക്കം ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ ആയിരക്കണക്കിന് എച്ച്–1ബി വീസക്കാർക്കു പ്രയോജനകരമാകുമെന്ന വിലയിരുത്തലാണുള്ളത്. ഇതിൽ ഭൂരിഭാഗവും പത്തുവർഷത്തോളമായി ഗ്രീൻ കാർഡിനുള്ള കാത്തിരിപ്പിലാണ്.

യുഎസിൽ കുടിയേറിയവരിൽ 12 ശതമാനത്തിനു മാത്രമാണ് മെരിറ്റ് അടിസ്ഥാനത്തിലോ അവരുടെ വൈദഗ്ധ്യം കാരണമോ അവസരം ലഭിച്ചതെന്ന് പറഞ്ഞ ട്രംപ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഇത് അറുപതോ, എഴുപതോ ചില രാജ്യങ്ങളിൽ 75 ശതമാനമോ ആണെന്നും ചൂണ്ടിക്കാട്ടി.

അതിവിദഗ്ധ കുടിയേറ്റക്കാർക്ക് 12ൽനിന്ന് 57 ശതമാനത്തിലേക്ക് ഗ്രീൻ കാർഡിന് അവസരം ഒരുക്കുന്നതിനൊപ്പം അത് അതിലും ഉയർത്താനാകുമോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിനൊപ്പം പുതുതായെത്തുന്നവരുടെ പങ്കാളികൾക്കും മക്കൾക്കും ഗ്രീൻ കാർഡ് നൽകുന്നതിൽ പരിഗണന ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി

വിദേശ പൗരന്മാർക്ക് അമേരിക്കയിൽ താൽക്കാലികമായി ജോലി ചെയ്യാൻ നൽകുന്ന അനുമതിയാണ് എച്ച് 1ബി വീസ. അമേരിക്കയിലെ തൊഴിൽദാതാക്കൾക്ക് വിദഗ്ധ ജോലികളിൽ മറ്റു രാജ്യക്കാരെ നിയോഗിക്കാനുളള അനുമതിയാണിത്. 3 മുതൽ 6 വർഷം വരെയാണ് ഇത്തരം വീസയുടെ കാലാവധി. ഇത്തരത്തിൽ ഒരു ജീവനക്കാരനെ അമേരിക്കയിൽ എത്തിച്ചാൽ ഒരു പ്രോജക്റ്റ് തീരുമ്പോൾ മറ്റൊരു പ്രോജക്റ്റിലേക്ക് മാറ്റാനുള്ള അവസരമുണ്ടായിരുന്നെങ്കിലും അടുത്തിടെ അമേരിക്കയിലെ പൗരത്വ കുടിയേറ്റ സേവന വകുപ്പ്(യുഎസ്‌സിഐ‌എസ്) ഇത് തടഞ്ഞതോടെ പ്രോജക്റ്റ് മാറുന്നത് അനുസരിച്ച് എച്ച് 1ബി വീസയ്ക്കായി പുതിയതായി അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.
ഇന്ത്യയിലും മറ്റും നിന്നെത്തുന്ന നൂറുകണക്കിന് ജീവനക്കാർക്ക് പ്രോജക്റ്റ് നഷ്ടമായാൽ പിന്നീട് മൂന്നു മുതൽ പത്തുവർഷം വരെ അമേരിക്കയിൽ തൊഴിലിനായി പ്രവേശിക്കാനാകാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതും. അമേരിക്കയിൽ സ്ഥിരമായി ജോലിയെടുക്കാനുള്ള അവസരമാണു ഗ്രീൻകാർഡ് നൽകുന്നത്.

അമേരിക്കയിലെ പൗരത്വ കുടിയേറ്റ സേവന വകുപ്പ് ഇതിനായി പെർമനന്റ് റസിഡന്റ് കാർഡ് എന്ന സ്ഥിര താമസ കാർഡ് നൽകും. ഈ കാർഡാണ് ‘ഗ്രീൻ കാർഡ്’ എന്ന് അറിയപ്പെടുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (21 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (37 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (48 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (59 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (2 hours ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends