വിദേശത്ത് ജോലി നോക്കുന്നവരേ ; നോർക്ക റൂട്സ് വഴി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി എളുപ്പത്തിൽ നടത്താം; ഈ കാര്യങ്ങൾ അറിയുക

വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളികൾക്ക് ഏറെ സമയ നഷ്ട്ടം ഉണ്ടാക്കിയിരുന്ന കാര്യമാണ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ. ഇതിനു പരിഹാരമായിട്ടാണ് എല്ലാ ജി സി സി രാജ്യങ്ങളിലേക്കുമുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ (എച് ആർ ഡി ) അറ്റസ്റ്റേഷൻ നോർക്ക റൂട്സിന്റെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖല ഓഫീസുകളിൽ സൗകര്യമൊരുക്കിയിട്ടുള്ളത്. മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാർഗനിർദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള കേരള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്സ്.
നോർക്ക അറ്റസ്റ്റേഷൻ എങ്ങനെ വേഗത്തിലേക്കാം ?
വിദേശത്ത് ജോലി തേടുന്നവർ ഉറപ്പായിട്ടും നോർക്കയുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ഈ കാര്യത്തിൽ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ ഇവയാണ്. ആദ്യം നോർക്കയുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന്റെ അപേക്ഷകൾ ഓൺലൈനായി http:/117.239.248.250/norka/# എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. സർട്ടിഫിക്കേഷനായി അധികാരപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സെന്ററുകളാണുള്ളത്. തിങ്കൾ മുതൽ വെള്ളിവരെ 10 മുതൽ 2.30വരെയാണ് അറ്റസ്റ്റേഷൻ സമയം.
ആദ്യത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ പത്തനംതിട്ട കളക്ട്രേറ്റിലും രണ്ടാമത്തെ വെള്ളിയാഴ്ച കൊല്ലം കളക്ട്രേറ്റിലും സാക്ഷ്യപ്പെടുത്തലിന്റെ ക്യാംപുകളുണ്ട്. എറണാകുളം ഓഫിസിൽ തിങ്കൾ മുതൽ വ്യാഴം വരെ അറ്റസ്റ്റേഷൻ ഉണ്ട്. ബാക്കി എല്ലാ വെള്ളിയാഴ്ചകളിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ഓഫിസിൽ തിങ്കൾ മുതൽ ബുധൻ വരെ പ്രവർത്തിക്കും. വെള്ളിയുമുണ്ട് പ്രവർത്തനം. വ്യാഴാഴ്ച വിവിധ ജില്ലകളിൽ അറ്റസ്റ്റേഷനുണ്ടാകും.
സർട്ടിഫിക്കറ്റ് ഉടമയല്ലെങ്കിലും അപേക്ഷകന്റെ മാതാപിതാക്കൾ , സഹോദരീ സഹോദരർ, ഭാര്യ, ഭാര്യാ പിതാവ്, ഭാര്യാ–മാതാവ് എന്നിവർക്ക് സർട്ടിഫിക്കറ്റുമായി അറ്റസ്റ്റേഷന് സമീപിക്കാവുന്നതാണ്.അങ്ങനെ വരുന്നവർ (വിവാഹ സർട്ടിഫിക്കറ്റ്,ഒരേ അഡ്രസിലെ തിരിച്ചറിയൽ രേഖ പോലുള്ളവ ഹാജരാക്കണം). പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് അനുവദിച്ച തീയതി മുതൽ 6 മാസത്തെ കാലവധിയുണ്ട്. പ്രൊവിഷണൽ എൻടിസി സർട്ടിഫിക്കറ്റിന് ഡേറ്റ് ഓഫ് ഇഷ്യൂ മുതൽ രണ്ട് വർഷത്തെ കാലാവധിയാണ് ഉള്ളത്.
എസ്എസ്എൽസി. മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി) ഉൾപ്പെടെ ഹാജരാക്കിയിരിക്കണം. എച്ച്ആർഡി. ചെയ്യാനായി 687 രൂപയും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപയും ഫീസ് അടയ്ക്കുക. കുവൈത്ത്, യുഎഇ എംബസി അറ്റസ്റ്റേഷൻ ചെയ്യാൻ നോർക്കയിൽ സൗകര്യമുണ്ട്. യുഎഇ എംബസി അറ്റസ്റ്റേഷൻ ചെയ്യാൻ നോർക്കയിലൂടെ കഴിയും. യു.എ.ഇ– 3750രൂപ, കുവൈത്ത്– 1250രൂപ (ഓരോ സർട്ടിഫിക്കറ്റിനും)സൗദി (ഓരോ സർട്ടിഫിക്കറ്റിനും)– 500രൂപ അറ്റസ്റ്റേഷനും നോർക്കയിൽ ചെയ്യാവുന്നതാണ് .
എന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ അതത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് സാക്ഷ്യപ്പെടുത്തുക. എന്നിട്ട് അറ്റസ്റ്റേഷനുകൾക്കായി നോർക്ക റൂട്ട്സിന്റെ പ്രാദേശിക സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ കൊണ്ട് വരിക. എച്ച്ആർഡി/എംഇഎ അറ്റസ്റ്റേഷൻ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ അറ്റസ്റ്റേഷൻ, മററ് 101 രാജ്യങ്ങളുടെ അപ്പോസ്റ്റൈൽ അറ്റസ്റ്റേഷൻ എന്നിവ നോർക്ക റൂട്ട്സിലൂടെ നടത്താവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ ഐഡിയും, പാസ്സ്വേഡും സൂക്ഷിച്ചു വയ്ക്കണം.അപേക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ(വലിയ അക്ഷരത്തിൽ) പൂരിപ്പിക്കേണ്ടതാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കരുത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നോർക്ക റൂട്ട്സ് ഓഫിസുകൾ– തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ.
https://www.facebook.com/Malayalivartha