മറക്കരുതേ ; ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 21 ന്
ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ നെടുംകാവുവയല്‍ ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നവംബര്‍ 21 ന് അഭിമുഖം നടക്കും. തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും പകര്‍പ്പുകളും ഹാജരാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ഫോണ്‍: 0471 2316680.
https://www.facebook.com/Malayalivartha