സിഐഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം
ദി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷകള്‍ അയച്ച് തുടങ്ങാം. സ്പോര്‍ട്സ് ക്വാട്ടയില്‍ 300 ഒഴിവുകളാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാംവുന്നതാണ്. അപേക്ഷിക്കുന്നവര്‍ cisfrectt.in പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെട്രിക്സ് ലെവല്‍ 4 ശമ്ബളം ലഭിക്കും. 25,500 മുതല്‍ 81,100 രൂപവരെയാണ് ശമ്ബളം.ഡിസംബര്‍ 17 വരെയാണ് അപേക്ഷിക്കേണ്ടുന്നത്. 18 മുതല്‍ 23 വയസ് വരെയുളളവര്‍ക്ക് അപേക്ഷിക്കാം. . cisf.gov.in പോര്‍ട്ടല്‍ വഴി അപേക്ഷിക്കുക.
https://www.facebook.com/Malayalivartha