റിസര്‍ച്ച് ഓഫീസര്‍ ഡെപ്യൂട്ടേഷന് നിയമനം ; ഡിസംബര്‍ എട്ടിന് മുൻപ് അപേക്ഷിക്കുക

റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റില്‍ റിസര്‍ച്ച് ഓഫീസറായി തൊഴിലവസരം. ഒരു വര്‍ഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
എം.ഫില്‍, പിഎച്ച്.ഡി യോഗ്യതകള്‍ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ള നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ റൂസ സംസ്ഥാന പദ്ധതികാര്യാലയത്തില് അയക്കുക. ഡിസംബര്‍ എട്ടിന് മുൻപായി അപേക്ഷ കിട്ടിയിരിക്കണം.
https://www.facebook.com/Malayalivartha