എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഡിസംബര്‍ 16
എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) 35 ഒഴിവുകൾ ഉണ്ട്. കേരളത്തില്‍ ഒരൊഴിവുണ്ട്. അപേക്ഷകരുടെ യോഗ്യത കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ നിയമബിരുദം നേടിയിരിക്കണം. പ്രായം 23-30 വയസ്സ് വരെ.
രണ്ട് മണിക്കൂര്‍ സമയത്ത് 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ്(മള്‍ട്ടിപ്പിള്‍ ചോയ്സ്) മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. www.lichousing.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 16. വിശദവിവരം വെബ്സൈറ്റ് സന്ദർശിക്കുക .
https://www.facebook.com/Malayalivartha