Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ

13 DECEMBER 2019 05:39 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 101 ഒഴിവുകൾ ആണ് കണക്കാക്കിയിരിക്കുന്നത് . താല്പര്യമുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . പ്യൂൺ തസ്തികയിൽ 54 ഒഴിവും സ്ട്രോങ് റൂം ഗാർഡ് തസ്തികയിൽ 47 ഒഴിവുകളുമാണുള്ളത്.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപന തീയതി 27.11.2019. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.12.2019 അർധരാത്രി 12 വരെ.

പ്യൂൺ തസ്തിയ്ക്കയിലേക്ക് അപേക്ഷിക്കുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്സ് ആണ്. സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. 16,500-35,700 രൂപ ശമ്പള സ്കെയിലിൽ ആകും നിയമനം .54 ഒഴിവുകളാണ് ഉള്ളത്

ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നുവർഷവും നിലവിലിരിക്കുന്നതാണ്. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും നിയമനം നടത്തുന്നത് ഈ റാങ്ക് ലിസ്റ്റിൽ നിന്നും ആയിരിക്കും. നേരിട്ടുള്ള നിയമനം ആണ്

പ്രായപരിധി: 18 നും 36 നും മദ്ധ്യേ . ഉദ്യോഗാർഥികൾ 01.01.2001നും 02.01.1983നും ഇടയിൽ ജനിച്ചവരായിരിക്കണം..പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
പ്യൂൺ തസ്തികയിലേക്ക് അപേക്ഷാഫീസ് 200 രൂപ ആണ് . എന്നാൽ പട്ടികജാതി/ പട്ടികവർഗക്കാർക്ക് 100 രൂപ മതി. ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായിട്ടാണ് തുക അടയ്‌ക്കേണ്ടത്

എസ് എസ് എൽ സി യോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് സ്ട്രോങ് റൂം ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം ..19,000-43,600 രൂപ ആയിരിക്കും ശമ്പള സ്കൈയിൽ

ശാരീരിക അളവുകൾ
ഉയരം-163 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസമുണ്ടായിരിക്കണം).
സ്ത്രീകളും, ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. ശാരീരിക യോഗ്യതകൾ തെളിയിക്കുന്നതിനു വൺ സ്റ്റാർ സ്റ്റാൻഡേഡിലുള്ള കായികക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തും

47 ഒഴിവുകളാണ് ഉള്ളത് .. ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കും. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തും

നേരിട്ടുള്ള നിയമനം ആയിരിക്കും. അപേക്ഷിക്കാനുള്ള പ്രായ പരിധി 18 – 36. ഉദ്യോഗാർഥികൾ 01.01.2001നും 02.01.1983നും ഇടയിൽ ജനിച്ചവരായിരിക്കണം. . പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ഉണ്ട്

അപേക്ഷാഫീസ് 300 രൂപയാണ് . പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ മതി. ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണം.

അപേക്ഷിക്കുന്ന വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് . ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “APPLY ONLINE” എന്ന ലിങ്കിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം, യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തതായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (5 hours ago)

Malayali Vartha Recommends