Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...

14 DECEMBER 2019 01:40 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...

ലോകത്തിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുള്ള 31 ടെക് കമ്പനികളിൽ ആണ് യുഎസ്ടി ഗ്ലോബൽ ഉൾപ്പെട്ടിട്ടുള്ളത് . ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയാണ് യുഎസ്ടി ഗ്ലോബൽ .കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള വേരുകളുമുള്ള കമ്പനിയാണ് ഇത് ..

ഗൂഗിൾ, ആപ്പിൾ, ലിങ്ക്ഡ്ഇൻ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾ ഉൾപ്പെട്ട പട്ടികയിൽ നിന്നുമാണ് 27–ാം സ്ഥാനം യുഎസ്ടി ഗ്ലോബലിന് ലഭിച്ചത്. മികച്ച തൊഴിലിടങ്ങളുള്ള 100 കമ്പനികളുടെ പട്ടികയിൽ 76–ാ മതാണ് യുഎസ്ടി ഗ്ലോബൽ. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തൊഴില്‍നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നാണ് ഇത്

ആപ്പിളിനും ഇന്റലിനും മുകളിലാണ് യുഎസ്ടിയുടെ സ്ഥാനം എന്നതാണ് എടുത്തു പറയേണ്ട മേന്മ . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫെയ്സ്ബുക്, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ റാങ്കിങ് കുറഞ്ഞു. ഹബ്സ്പോട്ട് എന്ന മാർക്കറ്റിങ് സോഫ്റ്റ്‍വെയർ കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. മേലധികാരികളുടെ സമീപനം, ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ, ലീവ് തുടങ്ങിയ വിഷയങ്ങൾ കണക്കിലെടുത്ത് ജീവനക്കാരുടെ പ്രതികരണം അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. കേരളത്തിലെ ആദ്യ യൂണികോൺ ഐടി കമ്പനിയാണ് യുഎസ്ടി ഗ്ലോബൽ.

പതിനാലു ജീവനക്കാരുമായി തുടങ്ങി 19 വര്‍ഷത്തിനുള്ളില്‍ 21 രാജ്യങ്ങളിലായി പതിനയ്യായിരത്തിലേറെ ജീവനക്കാരുള്ള മഹത്തായ സ്ഥാപനമായി മാറി എന്നതാണ് യുഎസ്ടി ഗ്ലോബലിന്റെ നേട്ടം . ഫോര്‍ച്യൂണ്‍ 500 ലെ സ്ഥാപനങ്ങളടക്കം ലോകത്തിലെ ആയിരത്തോളം പ്രമുഖ കമ്പനികൾക്ക് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങും ഡിജിറ്റല്‍ സേവനവും നല്‍കുന്നത് യുഎസ്ടിയാണ്.

പ്രമുഖ ടെക് കമ്പനികളുടെ റാങ്കിങ് ഇപ്രകാരമാണ് . ഏറ്റവും വലിയ കമ്പനിയായ ഗൂഗിൾ റാങ്കിങ്ങിൽ 4–ാ മതാണ് . തൊട്ടു പിറകെ 5 –ാ മതായി ലിങ്ക്ഡ്ഇൻ ഉണ്ട് . 8 –ാം സ്ഥാനം മൈക്രോസോഫ്റ്റ് നും 9 –ാം സ്ഥാനം ഫേസ്ബുക്കിനുമാണ് ലഭിച്ചിരിക്കുനന്ത്
സെയിൽസ് ഫോഴ്സ് 12,വിഎംവെയർ 14,അഡോബി 15 ,സാപ് 17 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കമ്പനികളുടെ റാങ്കുകൾ
ഇവക്കു പുറമെ ഡെൽ ടെക്നോളജീസ് 23 –ാം സ്ഥാനത്തും സിസ്കോ 28 –ാം സ്ഥാനത്തും ഉണ്ട് .ആപ്പിളിന് 29–ാം സ്ഥാനം ആണ് ഉള്ളത് . അതേസമയം ഇന്റൽ റാങ്കിങ്ങിൽ 31 –ാം സ്ഥാനത്ത് ആണ്

കഴിഞ്ഞ ജൂണിൽ ഗ്ലാസ്‌ഡോർ പ്രസിദ്ധീകരിച്ച അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ തെരഞ്ഞെടുത്തത് മലയാളിയായ സാജന്‍ പിള്ളയെ ആയിരുന്നു. യുഎസ്ടി ഗ്ലോബലി ല്‍ (യുഎസ്ടി) നിന്ന് ഈയിടെ ആണ് സാജന്‍ പിള്ള സിഇഒ സ്ഥാനമൊഴിഞ്ഞത് . സ്ഥാനമൊഴിഞ്ഞെങ്കിലും കമ്ബനിയുടെ ഡയറക്ടറായി അദ്ദേഹം തുടരുന്നുണ്ട്.
ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ അന്‍പത്തിയാറാം സ്ഥാനത്താണ് സാജൻപിള്ള . സ്ഥാപനങ്ങളെയും ജീവനക്കാരെയും വിലയിരുത്തി തൊഴില്‍ നേടാനും നിയമനം നടത്താനും സഹായിക്കുന്ന സ്ഥാപനമാണ് ഗ്ലാസ്‌ഡോര്‍. 190 രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം കമ്പനികളാണ് ഗ്ലാസ്‌ഡോറിന്റെ ഈ പട്ടികയിലുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (5 hours ago)

Malayali Vartha Recommends