Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നത്തെ പ്രധാന ആനുകാലിക സംഭവങ്ങൾ

18 DECEMBER 2019 06:14 PM IST
മലയാളി വാര്‍ത്ത

തൊഴിൽ ജാലകത്തിലൂടെ ഇന്നത്തെ പ്രധാന ആനുകാലിക വിവരങ്ങൾ പങ്കുവെക്കാം ..
1 ഇന്ത്യന്‍ നാവിക സേനയിലെ പ്രഥമ വനിതാ പൈലറ്റായി ചുമതലയേറ്റതാര്?......

ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ശിവാംഗിയാണ് ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റായി ഡിസംബര്‍ രണ്ടിന് നിയമിതയായത്. 24-ാം വയസിലാണ് ശിവാംഗി അഭിമാന നേട്ടത്തിന് അര്‍ഹയായത്.......ബിഹാറിലെ മുസാഫിർപുർ സ്വദേശിയാണ്

2 ഇന്ത്യൻ കരസേനയുടെ പുതുയ മേധാവിയായി 2020 ജനുവരി 1 നു നിയമിതനാകുന്ന വ്യക്തി ആര് ?
മനോജ് മുകുന്ദ് നരവനെ . ഇപ്പോഴത്തെ കരസേനാ മേധാവി ബിപിൻ റാവത്ത് ഡിസംബർ 31 നു വിരമിക്കുന്ന ഒഴിവിലേക്കാണ് മുകുന്ദ് നരവനെ നിയമിതനാകുന്നത് . ഇന്ത്യൻ കരസേനയുടെ 28 -)൦മത് മേധാവിയാണ് മുകുന്ദ് നരവനെ സ്ഥാനമേൽക്കുന്നത്

3 തെലങ്കാനയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പ്രതീകാല്മകമായി നൽകിയ പേര് ?

ദിശ . ബലാത്സംഗത്തിനിരയായവരുടെ പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്നു നിയമം ഉള്ളതിനാലാണ് പ്രതീകാൽമക പേര് നൽകിയത് . 2012 ഡിസംബർ 12 ന് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നിർഭയ എന്നായിരുന്നു പേര്

4 ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന 2019 ലെ ഡി എസ് സി അവാർഡിനു അർഹനായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ?

അമിതാഭ് ബാഗ്ചി . Half the night is gone എന്ന നോവലിനാണ് പുരസ്ക്കാരം . 25000 U S ഡോളറാണ് പുരസ്‌ക്കാര തുക

5 സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം നേടിയത് ആര്?

എം എസ് മണി.കലാകൗമുദി ഷെഡ് എഡിറ്ററാണ് ഇദ്ദേഹം . കേരളം സർക്കാർ നൽകുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാരമാണ് സ്വദേശാഭിമാനി കേസരി പുരസ്ക്കാരം..ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക . ടി ജെ എസ് ജോർജ്ജിനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്ക്കാരം

6 2019 ലെ മിസ് യുണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
സോസി ബിനി തുൻസി . അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന മത്സരത്തിലാണ് 26 കാരിയായ സോസി ബിനി തെരഞ്ഞെടുക്കപ്പെടുന്നത് . ദക്ഷിണാഫ്രിക്കക്കാരി ആണ് ഈ സുന്ദരിക്കുട്ടി. ഫിലിപ്പീൻസിലെ കാട്രിയോന ഗ്രെ ആയിരുന്നു 2018 ലെ മിസ് യുണിവേഴ്‌സ്

7 2019 ലെ ബംഗ്ലാദേശ് ഇന്റർനാഷണൽ ചലഞ്ചർ ബാഡ്മിന്റൺ കിരീടം നേടിയ ബാഡ്മിന്റൺ താരം ?

ലക്ഷ്യ സെൻ ..ഈ വര്‍ഷം അഞ്ച് കിരീടങ്ങള്‍ നേടിയ ലക്ഷ്യ ബിഡബ്ലുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ 32-ാം സ്ഥാനത്താണ്. ഈ വര്‍ഷമാണ് പതിനെട്ടുകാരന്‍ ആദ്യമായി ആദ്യ 50 റാങ്കിനുള്ളില്‍ കടന്നത്

8 . സംസ്ഥാനത്തെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന് മാനദണ്ഡം തീരുമാനിക്കാൻനിർദ്ദേശിച്ച കമ്മീഷൻ

റിട്ടയേർഡ് ജഡ്ജിയും മുൻ തെരഞ്ഞെടുപ്പ് കമ്മീഷനറുമായിരുന്ന കെ ശശിധരൻ നായർ അധ്യക്ഷനായ കമ്മീഷൻ സംസ്ഥാനത്തെ സാമ്പത്തിക പിന്നാക്കക്കാരെ നിശ്‌ചയിക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന എട്ടു ലക്ഷം രൂപ എന്ന വാർഷിക കുടുംബ വരുമാന പരിധി കുറക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് . പട്ടിക വർഗ്ഗക്കാരും മറ്റ് പിന്നാക്കക്കാരും ഒഴികെയുള്ള എല്ലാ വിഭാഗക്കാർക്കും സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു

9 ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത് എവിടെ?
മാഡ്രിഡ് . സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ്‌ മാഡ്രിഡ്. ചിലിയിൽ നടത്താൻ ഉധേച്ചിരുന്ന ഉച്ചകോടി അവിടെയുള്ള ജനകീയ കലാപത്തെ തുടർന്ന് മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നു . പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്‌ഷ്യം

10 2019 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ എന്ന റെക്കോർഡിന് അർഹനായത്? ക്രിക്കറ്റ് അമ്പയറിംഗിലെ ഏറെ ബഹുമാനിക്കപ്പെട്ട സ്റ്റീവ് ബക്കനറുടെ റെക്കോഡ് ആണ് പാകിസ്ഥാന്‍ അമ്പയര്‍ അലീം ദാര്‍ മറികടന്നത് . 51 കാരനായ അലിംദാര്‍ നിലവില്‍ 129-ാംമത്തെ ടെസ്റ്റ് മത്സരമാണ് നിയന്ത്രിക്കുന്നത്. 2003ല്‍ ധാക്കയില്‍ ബംഗ്ലാദേശ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലാണ് അരങ്ങേറ്റം നടത്തിയത്. അമ്പയറിംഗിലെ ആധികാരിക സാന്നിധ്യമായിരുന്ന സ്റ്റീവ് ബക്കനര്‍ 128 ടെസ്റ്റുകളാണ് നിയന്ത്രിച്ചത്. 181 ഏകദിനങ്ങളും നിയന്ത്രിച്ച ബക്ക്‌നര്‍ 1989 ല്‍ തുടങ്ങി 2009 വരെ ക്രിക്കറ്റ് മൈതാനത്തെ നിറ സാന്നിധ്യമായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (35 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (45 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (58 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (5 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends