Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിലിട്ടറി പൊലീസിൽ ആദ്യമായി പഴ്സനൽ ബിലോ ഓഫിസർ റാങ്കിൽ 6 മലയാളി വനിതകൾ

18 DECEMBER 2019 06:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ആദ്യ വനിതാ പഴ്‌സനല്‍ ബിലോ ഓഫിസറന്മാരാകാന്‍ മലയാളി പെണ്‍കുട്ടികളും; കേരളം ഉള്‍പ്പെടുന്ന ബെംഗളൂരു റീജനിലെ 20 പേരില്‍ ആറ് മലയാളി പെണ്‍കുട്ടികള്‍ ഇടം പിടിച്ചു .. ക്രോസ് ബോര്‍ഡര്‍ യുദ്ധസമയത്ത് പട്ടാളക്കാര്‍ക്ക് സഹായമാകാനും സൈന്യത്തിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും ഇനി ഈ പെണ്‍കുട്ടികള്‍ മുൻനിരയിൽ തന്നെ ഉണ്ടാകും .. ഒപ്പം വിദേശ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കാനും ഇവർക്ക് അവസരം ഉണ്ട്
മിലിട്ടറി പൊലീസ് ബാച്ചിലേക്കു വനിതകള്‍ക്കും അവസരം ലഭിച്ചതോടെയാണ് മലയാളി പെണ്‍കുട്ടികള്‍ക്ക് ഈ അവസരം ഒരുങ്ങിയത്. പഴ്‌സനല്‍ ബിലോ ഓഫിസര്‍ റാങ്കിലേക്ക് തിരുവനന്തപുരത്തെ രണ്ടു പേര്‍ ഉള്‍പ്പടെ വിവിധ ജില്ലകളില്‍ നിന്നായി ആറു മലയാളി പെണ്‍കുട്ടികള്‍ ഇടം നേടി

തിരുവനന്തപുരം സ്വദേശികളായ എസ്.ആര്‍.ഗൗരി,പി.എസ്.അര്‍ച്ചന,കൊല്ലം സ്വദേശികളായ എ.മാളു,ജനിക എസ്.ജയന്‍,പാലക്കാട് സ്വദേശി മായ സജീഫ്, മലപ്പുറം സ്വദേശി ടി.വിസ്മയ എന്നിവരാണ് ഇടംനേടിയത്.

ബെംഗളൂരു റീജനിലെ 20 പേരിലാണ് ആറു മലയാളികള്‍ക്കും അവസരം കിട്ടിയത് . 142 സെന്റിമീറ്റര്‍ ഉയരമുള്ളവരെയാണ് മിലിട്ടറി പൊലീസ് വനിത റിക്രൂട്മെന്റിന് തെരഞ്ഞെടുക്കുന്നത് . കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ ജൂലൈ 8 വരെയായിരുന്നു അപേക്ഷ ക്ഷണിച്ചത്. കേരളം ഉള്‍പ്പെടുന്ന ബെംഗളൂരു റീജനിലെ 20 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിൽ ആറ് മലയാളി പെണ്‍കുട്ടികള്‍കും ഇടം ലഭിച്ചു

അമ്ബാല, ജബല്‍പൂര്‍,ബെംഗളൂരു, ലക്‌നൗ, ഷില്ലോങ് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. സൈന്യത്തില്‍ പഴ്‌സനല്‍ ബിലോ ഓഫിസര്‍ റാങ്കില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിനുള്ളിലാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ നിന്നടക്കം നിരവധി പെണ്‍കുട്ടികളാണ് ഈ പോസ്റ്റിലേക്ക് അപേക്ഷ അയച്ചത്. എന്നാല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് കരസ്ഥമാക്കിയ ഈ ആറ് മലയാളി പെണ്‍കുട്ടികള്‍ക്കും ഇന്ത്യയിലെ ആദ്യ വനിതാ പഴ്‌സനല്‍ ബിലോ ഓഫിസറന്മാരാകാന്‍ അവസരം ഒരുങ്ങുകയായിരുന്നു.

പഴ്‌സനല്‍ ബിലോ ഓഫിസരുടെ ഒദ്യോഗിക ചുമതലകൾ ഇവയാണ് ..സൈന്യത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പൊലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍, ക്രോസ് ബോര്‍ഡര്‍ യുദ്ധസമയത്ത് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ എന്നിവ കൃത്യതയോടെ ചെയ്തു തീർക്കുക എന്നത് പഴ്‌സനല്‍ ബിലോ ഓഫിസരുടെ ചുമതലയാണ് ... സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാര്‍ഥികളുടെ നിയന്ത്രണം, ഏറ്റുമുട്ടല്‍ സാഹചര്യങ്ങളില്‍ തടവുകാരുടെ യുദ്ധ ക്യാംപുകളുടെ നടത്തിപ്പ് എന്നിവയും ഇവരുടെ ചുമതലയില്‍ ഉള്‍പ്പെടും. യുഎന്‍ പ്രത്യേക മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി പൊലീസിന് കോംഗോ, സൊമാലിയ, റുവാണ്ട, സിയറ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കാനും അവസരമുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (36 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (46 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (59 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (5 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends