Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!

18 DECEMBER 2019 09:43 PM IST
മലയാളി വാര്‍ത്ത

തൊഴിൽ തേടി വിദേശത്തേയ്ക്ക് പറക്കും മുൻപ് ..അറിയണം ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ...!വിദേശത്ത് ജോലി ആഗ്രഹിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട് . അങ്ങനെ പ്രവാസമണ്ണിൽ പോകുന്നതിന് മുൻപ് കയ്യിലിരിക്കുന്ന പാസ്പോർട്ടിന്റെ മൂല്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?ലോകത്തേറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്‍റേതാണെന്ന് ചോദിച്ചാലോ ..? ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കരുത്തുറ്റതും മൂല്യമേറിയതുമായ പാസ്പോര്‍ട്ട്‌ എന്ന സ്ഥാനം ജപ്പാൻ നിലനിര്‍ത്തി. ഒപ്പം സിംഗപ്പൂരുമുണ്ട്. ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട്‌ മാത്രം ഉപയോഗിച്ച്, വീസയില്ലാതെ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും.

ലോകത്തെ ഏറ്റവും ട്രാവല്‍-ഫ്രണ്ട്‌ലി പാസ്പോര്‍ട്ടുകളായാണ് ഇവ അറിയപ്പെടുന്നത്.ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ്‌ ജർമനി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 188 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്ന പാക്ക് വീസ പോളിസിയിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഫിൻ‌ലൻഡിന് ഗുണം ചെയ്തു. ഫിൻ‌ലൻ‌ഡ്, ജപ്പാൻ, സ്പെയിൻ, മാൾട്ട, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് പാക്കിസ്ഥാൻ ഇപ്പോൾ ഇടിഎ (ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി) നല്‍കുന്നുണ്ട്.

187 രാജ്യങ്ങളിലേക്ക് വീസ ഫ്രീ യാത്ര അനുവദിക്കുന്ന ഡെൻമാര്‍ക്ക്, ഇറ്റലി, ലക്സംബര്‍ഗ്‌ മുതലായ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം ഇക്കുറിയും നിലനിര്‍ത്തി. ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍ എന്നിവ 186 രാജ്യങ്ങളുമായി തൊട്ടു പിറകെ നാലാം സ്ഥാനത്തുണ്ട്. അഞ്ചു കൊല്ലം മുമ്പുവരെ യുണൈറ്റഡ് സ്റ്റേറ്റ്സും യുകെയുമായിരുന്നു ഏറ്റവും മുന്നില്‍. എന്നാല്‍ 2014ന് ശേഷം ആ സ്ഥിതിക്ക് മാറ്റമുണ്ടായി. 2010ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സൂചികയിലാണ് ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഇപ്പോഴുള്ളത്. ഹെന്‍ലി ഇന്‍ഡക്സ്‌ പ്രകാരം ആറാം സ്ഥാനത്താണ്‌ ഇവ. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യുകെയുടെ പിന്‍വാങ്ങലാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അഞ്ചു സ്ഥാനങ്ങള്‍ മുന്നിലെത്തിക്കൊണ്ട് യുഎഇ ആണ് ഇക്കുറി ഏറ്റവും മികച്ച മുന്നേറ്റം കൈവരിച്ച രാജ്യമായി വിലയിരുത്തപ്പെടുന്നത്. റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത് ഇത്തവണയും അഫ്ഗാനിസ്ഥാന്‍ തന്നെയാണ്. ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും മുൻകൂർ വീസ ആവശ്യമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ നിർണായകഘടകമായി വീസ ഓപ്പണ്‍നെസിനെ കാണുന്നു എന്നതാണ് ഹെൻ‌ലി പാസ്‌പോർട്ട് ഇൻ‌ഡെക്‌സിന്‍റെ ഏറ്റവും പുതിയ റാങ്കിങ് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (18 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (23 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (30 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (42 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends