Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സർക്കാരിൽ ജോലികിട്ടാൻ വെറും പ്ലസ്ടു യോഗ്യത മതി

19 DECEMBER 2019 04:04 PM IST
മലയാളി വാര്‍ത്ത


കേന്ദ്ര സർക്കാരിൽ ജോലികിട്ടാൻ വെറും പ്ലസ്ടു യോഗ്യത മതി .. ഏതാണീ അദ്ഭുത പരീക്ഷയെന്നല്ലേ? കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ.) പരീക്ഷയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വർഷാവർഷം നടത്തുന്ന സി.എച്ച്.എസ്.എൽ. പരീക്ഷയെഴുതാൻ പ്ലസ്ടു യോഗ്യതമാത്രംമതി. സംസ്ഥാന സർവീസിനെക്കാൾ ശമ്പളക്കൂടുതലും സർവീസ് ആനുകൂല്യങ്ങളും ഗ്ലാമറുമുള്ള കേന്ദ്രസർക്കാർ ജോലിയാണ് കിട്ടാൻ പോകുന്നത് എന്നതാണ് ഈ പരീക്ഷയുടെ ഏറ്റവും വലിയ നേട്ടം

https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് . അപേക്ഷ നൽകുന്നതിന് ജനുവരി 10 വരെ സമയം ഉണ്ട്

സി.എച്ച്.എസ്.എൽ കേന്ദ്രസർക്കാർ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് 'എ', തപാൽ വകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് തസ്തികകളിലെ നിയമനത്തിനാണ് പരീക്ഷ. സമാന റാങ്കിലുള്ള തസ്തികകളാണെങ്കിലും എൽ.ഡി. ക്ലാർക്ക്/ജെ.എസ്.എ. തസ്തികകളെക്കാൾ ഡേറ്റ എൻട്രി ഓപ്പറേറ്റർക്കും (ഡി.ഇ.ഒ.) പോസ്റ്റൽ അസിസ്റ്റന്റിനും അല്പം ശമ്പളം കൂടും. പേ ലെവലിലെ വ്യത്യാസം കൊണ്ടാണിത്. അപേക്ഷിക്കുമ്പോൾത്തന്നെ ഏത് തസ്തികയോടാണ് കൂടുതൽ താത്പര്യം എന്നത് വ്യക്തമാക്കണം.

18 വയസ്സ് കഴിഞ്ഞ പന്ത്രണ്ടാംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18-നും 27-നും ഇടയിൽ പ്രായമുള്ള ആർക്കും പരീക്ഷ എഴുതാം. 2020 ജനുവരി ഒന്നിനകം യോഗ്യത നേടണം. 1993 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.

എഴുത്തുപരീക്ഷ രണ്ട് ഘട്ടങ്ങളായി ആണ് നടത്തുന്നത് ടയർ വൺ പരീക്ഷയിൽ രണ്ട് മാർക്ക് വീതമുള്ള നൂറ് ചോദ്യങ്ങൾ ആയിരിക്കും ഉള്ളത് . ഒബ്ജക്ടീവ് രീതിയിൽ ഉള്ള ഓൺലൈൻ പരീക്ഷക്ക് ഒന്നേകാൽ മണിക്കൂർ ആണ് സമയ ദൈർഘ്യം

ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവേർനസ് എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം . പരീക്ഷ മാർച്ച് 16 മുതൽ 27 വരെ.

ടയർ ടു പരീക്ഷ വിവരണാത്മക രീതിയിൽ ഉള്ളതാണ് . 100 മാർക്കിന്റെ പരീക്ഷ ഒരു മണിക്കൂർ കൊണ്ടെഴുണം. ഉദ്യോഗാർഥിയുടെ ഭാഷാമികവും രചനാശേഷിയും മനസ്സിലാക്കാനുതകുന്ന പരീക്ഷ ആണ് ഇത് . ഇംഗ്ലീഷിൽ 200-250 വാക്കുകളുള്ള ഉപന്യാസവും 150-200 വാക്കുകളുള്ള അപേക്ഷ തയ്യാറാക്കുന്നതിനോ കത്ത് എഴുതുന്നതിനോ ഉള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്
. ചുരുങ്ങിയത് 33 ശതമാനം മാർക്കെങ്കിലും ഈ പരീക്ഷയിൽ നേടിയാലേ അന്തിമ ലിസ്റ്റിൽ ഇടംകിട്ടൂ. പരീക്ഷ ജൂൺ 28-ന് ആയിരിക്കും

സ്കിൽ, ടൈപ്പിങ് ടെസ്റ്റ് ഈ രണ്ട് പരീക്ഷകൾക്കുശേഷം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് സ്കിൽ ടെസ്റ്റും പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, എൽ.ഡി. ക്ലാർക്ക് തസ്തികകളിലേക്ക് അപേക്ഷിച്ചവർക്ക് ടൈപ്പിങ് ടെസ്റ്റുമുണ്ടാകും. മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗമാണ് സ്കിൽ ടെസ്റ്റിന് വേണ്ടത്. 2000-2200 അക്ഷരങ്ങളുള്ള ഇംഗ്ലീഷിൽ അച്ചടിച്ച ഭാഗം ഉദ്യോഗാർഥികൾക്ക് നൽകും. 15 മിനിറ്റുകൊണ്ട് അത് ടൈപ്പ്ചെയ്തു തീർക്കണം. മിനിറ്റിൽ 35 വാക്കുകളുടെ ഇംഗ്ലീഷ് ടൈപ്പിങ് വേഗമാണ് പങ്കെടുക്കുന്നവർക്ക് ഉണ്ടാവേണ്ടത്. അച്ചടിച്ച മാറ്റർ 10 മിനിറ്റിനുള്ളിൽ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് തീർക്കേണ്ടിവരും.

സ്കിൽ ടെസ്റ്റിന്റെയും ടൈപ്പിങ് ടെസ്റ്റിന്റെയും മാർക്ക് റാങ്ക്ലിസ്റ്റ് നിർണയവേളയിൽ പരിഗണിക്കപ്പെടില്ല. രണ്ട് പരീക്ഷകളിലും യോഗ്യത നേടിയാൽ മതി. ടയർ-വൺ, ടു പരീക്ഷകളിൽ നേടിയ മാർക്കുമാത്രം കണക്കുകൂട്ടിയാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുക.

ചോദ്യങ്ങൾ പ്ലസ്ടു നിലവാരത്തിൽ ഉള്ളതായതിനാൽ ലക്ഷക്കണക്കിന് പേർ പരീക്ഷക്ക് ഹാജരാകും എന്നതിനാൽ കട്ട്ഓഫ് മാർക്ക് എപ്പോഴും ഉയരാറുണ്ട്. 150 മാർക്കിനടുത്തായിരിക്കും ജനറൽ വിഭാഗത്തിന്റെ കട്ട്ഓഫ് മാർക്ക്. സംവരണവിഭാഗക്കാരുടെ കട്ട്ഓഫ് മാർക്ക് അല്പം കുറയുമെങ്കിലും നൂറിന് താഴെ പോകാനിടയില്ല. രണ്ട് മാർക്ക് വീതമുള്ള 100 ചോദ്യങ്ങളിൽ 75 എണ്ണമെങ്കിലും ശരിയാക്കിയാൽ മാത്രമേ വിജയമുറപ്പിക്കാനാവൂ. തെറ്റുത്തരത്തിന് നെഗറ്റിവ് മാർക്ക് ഉള്ളതിനാൽ എങ്ങനെയെങ്കിലും കറക്കിക്കുത്തി ജയിക്കാമെന്ന പ്രതീക്ഷ വേണ്ട.

പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങൾ മാത്രമേ വരൂഎങ്കിലും കൃത്യമായ പഠനം ഉണ്ടെങ്കിൽ മാത്രമേ ഉയർന്ന സ്‌കോർ നേടാൻ കഴിയൂ . പ്ലസ്ടു വരെ പഠിച്ച വിഷയങ്ങളിൽനിന്നുള്ള അടിസ്ഥാനപരമായ കാര്യങ്ങളും അല്പം പൊതുവിജ്ഞാനവും കണക്കും ഉൾപ്പെടുന്ന ചോദ്യങ്ങൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ഉത്തരം നൽകണം. പത്ത് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ശ്രദ്ധയോടെ പഠിക്കണം. അടിസ്ഥാന വിവരങ്ങൾ അറിയാനും സൂത്രവാക്യങ്ങൾ മനസ്സിലാക്കാനുമൊക്കെ എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ സഹായിക്കും.

പൊതുവിജ്ഞാന ഭാഗത്തുനിന്നുള്ള ഏറ്റവുംപുതിയ വിവരങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് റീസണിങ് എന്നിവയും വളരെ നല്ലതായി പരിശീലിക്കണം . എളുപ്പമായി തോന്നുന്ന ഭാഗങ്ങൾക്ക് അധികം സമയം കൊടുക്കാതെ ദുഷ്കരമായ ഭാഗങ്ങൾ മനസ്സിലാക്കിയെടുക്കാൻ കൂടുതൽ സമയം ചെലവഴിക്കാം.

മുൻവർഷത്തെ ചോദ്യപ്പേപ്പറുകൾ സമാഹരിക്കണം. ഇന്റർനെറ്റിനെയോ റാങ്ക് ഫയലുകളെയോ ആശ്രയിക്കാം. പഴയ ചോദ്യപ്പേപ്പറുകൾക്ക് ഉത്തരമെഴുതി പരിശീലിക്കുന്നത് പരീക്ഷയെ അടുത്തറിയാൻ സഹായിക്കും. 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആകെ 75 മിനിറ്റേയുള്ളൂ എന്ന് ഓർക്കുക. ഒരു ചോദ്യത്തിന് ഒരു മിനിറ്റുപോലും കിട്ടില്ലെന്നറിയുക. പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ അറിയാൻ ഇടയ്ക്കിടെ എസ്.എസ്.സി. വെബ്സൈറ്റ് സന്ദർശിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (18 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (23 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (30 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (42 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends