Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേടാം കാമ്പസ് ഇന്റര്‍വ്യൂ.....ലക്ഷ്യം മുന്നിൽ ഇങ്ങനെ പരിശ്രമിക്കാം ....!

19 DECEMBER 2019 07:12 PM IST
മലയാളി വാര്‍ത്ത

പഠനം കഴിഞ്ഞ് ജോലിയൊഴിവുകണ്ട് അപേക്ഷിച്ച് കാത്തിരിക്കുന്ന രീതിയൊക്കെ എന്നേ മാറി. മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും എന്‍ജിനീയറിങ് കോളേജുകളും വ്യാപകമായതോടെ കമ്പനികള്‍ നേരിട്ട് കാമ്പസിലേക്ക് എത്തുന്നത് വര്‍ധിച്ചു എന്ന്‌ തന്നെ പറയാം . വിവിധ പരീക്ഷകളും പരീക്ഷണങ്ങളും നടത്തി, അവര്‍ക്ക് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കും. അതിനാല്‍ അക്കാദമിക വിഷയങ്ങള്‍ക്കൊപ്പം മറ്റുകാര്യങ്ങളും അല്പം അറിഞ്ഞിരിക്കണം എന്ന് മാത്രം . അതിന് സഹായിക്കാന്‍ മിക്ക കാമ്പസുകളിലും ഇന്ന് റിക്രൂട്ട്‌മെന്റ് സെല്ലുകളുണ്ട്. പ്രതിനിധികള്‍ ഉദ്യോഗാര്‍ഥികളെത്തേടി കാമ്പസുകളിലെത്തുമ്പോള്‍ അതിന് നന്നായിത്തന്നെ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. പതറാതെ, ആത്മവിശ്വാസത്തോടെ, സത്യസന്ധമായിവേണം ഇന്റര്‍വ്യൂ ബോര്‍ഡിനുമുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.

കാമ്പസ് ഇന്റര്‍വ്യൂവിന് വരുന്ന കമ്പനി പ്രതിനിധികള്‍ അഭിമുഖത്തിന് പങ്കെടുക്കാന്‍ യോഗ്യതനേടിയവരോട് ആദ്യത്തെ അരമണിക്കൂര്‍ കമ്പനിയെക്കുറിച്ചും തസ്തികകളെപ്പറ്റിയും വിവരിക്കും. തുടര്‍ന്നാണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, മാനേജീരിയല്‍ റൗണ്ട്, എച്ച്.ആര്‍. റൗണ്ട് എന്നിങ്ങനെ നീണ്ടുപോവുന്ന ഇന്റര്‍വ്യൂ. എന്‍ജിനീയറിങ് സംബന്ധിച്ചാണെങ്കില്‍ ടെക്‌നിക്കല്‍ പരീക്ഷ, മാനേജീരിയല്‍ ഇന്റര്‍വ്യൂ അതിനുശേഷം പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്ന രീതിയാണ് കാണാറ്. ടെക്‌നിക്കല്‍ പരീക്ഷയില്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ ചോദിച്ചേക്കും. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഏറ്റവും നന്നായി പരിഹരിക്കുന്നവരാണ് ഈ ഘട്ടത്തില്‍ മുന്നിലെത്തുക.

നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും കൃത്യമായി ചോദ്യകര്‍ത്താവിനെ ധരിപ്പിക്കാനാവണം. കാമ്പസിലെത്തുന്ന ഓരോ കമ്പനിക്കും അവരുടെ സ്‌പെഷ്യലൈസേഷന്‍ അനുസരിച്ച് തിരഞ്ഞെടുപ്പിന് വ്യത്യസ്തരീതിയുണ്ട്. എഴുത്തുപരീക്ഷമുതല്‍ അഭിമുഖം വരേക്കും ഇത് പ്രകടമാണ്. ഉദാഹരണത്തിന് ആര്‍ട്‌സ് വിദ്യാര്‍ഥികളില്‍നിന്ന് ഏറെ വ്യത്യസ്തമാവും മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍നിന്നുള്ള തിരഞ്ഞെടുപ്പ്. അതിലും വ്യത്യസ്തമാവും എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ. ചില കോളേജുകളില്‍ പാര്‍ട്ടിസിപ്പന്‍സ് സ്‌കോര്‍ കാര്‍ഡ് ഉണ്ടാകും. അതില്‍ മിനിമം മാര്‍ക്കുള്ള വിദ്യാര്‍ഥികളെ മാത്രമാവും കോളേജിലെ പ്ലേസ്മെന്റ് സെല്‍ തിരഞ്ഞെടുക്കുക.

ഒരു പ്രശ്‌നം നിങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നതിനാണ് ഇവിടെ പ്രാധാന്യം. അടുത്ത കടമ്പ എഴുത്ത് പരീക്ഷയാണ് ഉദ്യോഗാര്‍ഥിയുടെ യുക്തിവിചാരം (ലോജിക്കല്‍ റീസണിങ്) കംപ്യൂട്ടര്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികളെങ്കില്‍ പ്രോഗ്രാമിലെ അറിവ് എന്നിവയാണ് ഇവിടെ പരിശോധിക്കുക. അടിസ്ഥാനപരമായുള്ള ചോദ്യങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. യുക്തിപരമായി ഉദ്യോഗാര്‍ഥി എങ്ങനെ ഉത്തരം നല്‍കുന്നു എന്നാണ് പരിശോധിക്കുന്നത്.ഇനി ടെക്നിക്കൽ മേഖലയിൽ വരുമ്പോൾ എഴുത്തുപരീക്ഷയിലെ കട്ട് ഓഫ് മാര്‍ക്ക് നേടിയവരെ അഭിമുഖത്തിന് വിളിക്കും.

കാമ്പസില്‍ നിങ്ങള്‍ ചെയ്ത പ്രോജക്ട് ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടും. അതിനാല്‍ ചെയ്ത പ്രോജക്ടിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിച്ചവരെങ്കില്‍ അതിന്റെ അടിസ്ഥാനകാര്യങ്ങളും ചോദിച്ചേക്കാം. ഒരുപക്ഷേ, കുറച്ച് സംഭവങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തിയേക്കാം. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാനാണ് ഇത്. ഉത്തരം ശരിയാണോ എന്നല്ല, അതിന് ഉദ്യോഗാര്‍ഥി ശ്രമിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു റൗണ്ട് ആണ് മാനേജീരിയല്‍ റൗണ്ട് . നിങ്ങളുടെ ഓരോ നീക്കവും കമ്പനി പ്രതിനിധികള്‍ ശ്രദ്ധിക്കുന്നുണ്ടാകും.

ഈ റൗണ്ടില്‍ വിദ്യാര്‍ഥികളുടെ മാനേജീരിയല്‍ സ്‌കില്‍ ആണ് പരിശോധിക്കുക. സന്ദര്‍ഭങ്ങളും സമ്മര്‍ദമുണ്ടാക്കുന്ന അവസ്ഥകളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അറിയാനായുള്ള ചോദ്യങ്ങള്‍ തന്നേക്കാം. ഇനി ഏറ്റവും പ്രധാനപ്പെട്ടഎച്ച്.ആര്‍. ഇന്റര്‍വ്യൂ . വ്യക്തിപരമായ കാര്യങ്ങള്‍ ആണ് ഈ റൗണ്ടില്‍ ചോദിക്കുക. പിന്നെ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന റെസ്യൂമെ, കോഴ്‌സ്, ഹോബി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതീക്ഷിക്കണം. റെസ്യൂമെ കള്ളം പറഞ്ഞാല്‍ പിടിക്കപ്പെടാം. കാമ്പസ് ഇന്റര്‍വ്യൂ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ കുറച്ച് തയാറെടുപ്പുകളോടെ മുന്നോട് പോയാൽ നമുക്ക് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം ...

പഠിക്കുന്ന വിഷയം ആഴത്തില്‍ മനസ്സിലാക്കുക. ഒപ്പം നല്ല പെരുമാറ്റരീതിയും ചിട്ടകളും കൈവശമാക്കിയെടുക്കുക. ഓര്‍ക്കുക സപ്ലിമെന്ററി പേപ്പര്‍ ഉള്ളവര്‍ക്ക് പ്രശസ്തമായ കമ്പനികളുടെ കാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ മിക്കവാറും അവസരം ലഭിക്കാറില്ല. ആശയവിനിമയശേഷിയും പ്രധാനമാണ്. അടിപൊളിയായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടോ എന്നതല്ല ഇവിടെ പരിശോധിക്കപ്പെടുന്നത്. ഇതിനായി വെബ്‌സൈറ്റുകളിലെ മോക്ക് ഇന്റര്‍വ്യൂകളെ ആശ്രയിക്കാം. പ്രമുഖ കമ്പനികള്‍ അവരുടെ കാമ്പസ് റിക്രൂട്ട്‌മെന്റ് രീതിയും ചോദ്യപ്പേപ്പറുകളും വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇന്റര്‍വ്യൂവിനുമുന്‍പ് ഇവ വിശകലനം ചെയ്യുന്നത് നന്നാവും. പ്രശസ്തരായ പ്രസാധകരുടെ കാമ്പസ് ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഗുണംചെയ്യും. ഉദ്യോഗാർത്ഥികൾ പഠിച്ചകാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (21 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (26 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (33 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (45 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends