Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ...

20 DECEMBER 2019 12:56 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്ലസ്‌ടുക്കാർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

ദേശീയ തലത്തിൽ നടത്തുന്ന രണ്ടു ഘട്ടങ്ങളുളള കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷക്ക് സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ് നടത്തുന്നത് . ഒന്നാം ഘട്ട പരീക്ഷ മാർച്ച് 16 മുതൽ 27 വരെ. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ ജൂൺ 28നു നടക്കും

ഓരോ തസ്തികകളിലും ശമ്പളം ഇനി പറയുന്ന പേ സ്കെയിലിൽ ലഭിക്കുന്നതാണ്

ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: Pay Level-2 (Rs. 19,900-63,200).

പോസ്റ്റൽ/ സോർട്ടിങ് അസിസ്റ്റന്റ്: Pay Level-4 (Rs. 25,500-81,100).

ഡേറ്റ എൻട്രി ഓപ്പറേറ്റർ: Pay Level-4 (Rs. 25,500-81,100) and

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: Pay Level-4 (Rs. 25,500-81,100).


പ്രായം: 2020 ജനുവരി ഒന്നിന് 18–27 (1993 ജനുവരി രണ്ടിനു മുൻപോ 2002 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാരുൾപ്പെടെയുള്ള മറ്റ് യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ് ഉണ്ടായിരിക്കും . ഭിന്നശേഷിക്കാർക്കുള്ള സംവരണം സംബന്ധിച്ച നിബന്ധനകൾ വിജ്‌ഞാപനത്തിൽ ഉണ്ട്

യോഗ്യത: 12 -)0 ക്ലാസ് ജയം/ തത്തുല്യം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത . 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും ..നിശ്‌ചിത തീയതിക്കു മുൻപ് യോഗ്യത നേടുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

.സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പന്ത്രണ്ടാം ക്ലാസ് ജയം/ തത്തുല്യമാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർക്കു വേണ്ട യോഗ്യത..

അപേക്ഷാഫീസ്: 100 രൂപയാണ് . പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർ/ വനിതകൾ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം. ജനുവരി 12 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ ജനുവരി 12 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടം കംപ്യൂട്ടർ ബേസ്ഡ് ഒബ്ജെക്ടീവ് പരീക്ഷയാണ്. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ പെൻ ആൻഡ് പേപ്പർ മോഡിലാണ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ ലഭിക്കും.


ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും.

ഡേറ്റ എൻട്രിയിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്‌റ്റ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഫിസിലേയ്ക്കു ഡേറ്റ എൻട്രി ഓപ്പറേറ്റർക്കു മണിക്കൂറിൽ 15000 കീ ഡിപ്രഷൻ വേഗം വേണം.

പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ (ഹിന്ദി/ഇംഗ്ലിഷ്) ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം വേണം. ടെസ്‌റ്റിനു 10 മിനിറ്റാണു ദൈർഘ്യം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മുൻഗണനാ ക്രമത്തിൽ മൂന്നു സെന്ററുകൾ തിരഞ്ഞെടുക്കാം.

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക.

അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക്: www.ssc.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (3 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (3 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (7 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (7 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (7 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (7 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (7 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (7 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (7 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (7 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (7 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (8 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (8 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (15 hours ago)

Malayali Vartha Recommends