Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവർഷത്തിൽ ധാരാളം തൊഴിലവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് . അവയിൽ ഏറ്റവും മികച്ച ആറ് തൊഴിലവസരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്

28 DECEMBER 2019 02:25 PM IST
മലയാളി വാര്‍ത്ത


പുതുവർഷത്തിൽ ധാരാളം തൊഴിലവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് . അവയിൽ ഏറ്റവും മികച്ച ആറ് തൊഴിലവസരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് കൂടാതെയും ധാരാളം അവസരങ്ങൾ വിവിധ തൊഴിൽ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയെല്ലാം യഥാസമയം ലഭിക്കുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ


നിഷില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് ക്ലിനിക്കല്‍/റീഹാ ബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ആര്‍സിഐ രജിസ്ട്രേഷനോടുകൂടിയ ക്ലിനിക്കല്‍/റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫില്‍ എന്നിവയാണ് യോഗ്യത.

ലീവ് വേക്കന്‍സിയിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 1. വിശദവിവരത്തിന്് https://nish.ac.in/others/career.


വിഎസ്‌എസ്സിയില്‍
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വിഎസ്‌എസ്‌സി) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
മൂന്ന് വിജ്ഞാപനങ്ങളിലായി ആകെ 215 ഒഴിവുണ്ട്. ടെക്നീഷ്യന്‍ ബി, ഡ്രോട്സ്മാന്‍ ബി, ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എ, സയന്റിസ്റ്റ് എന്‍ജിനിയര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവ്. www.vssc.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി മൂന്ന്. വിശദവിവരം website ല്‍.


അറ്റമിക് മിനറല്‍സില്‍
ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന അറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 78 ഒഴിവുണ്ട്. www.amd.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സയന്റിഫിക് ഓഫീസര്‍ സി(മെഡിക്കല്‍-ജനറല്‍ ഡ്യൂട്ടി) 2, സയന്റിഫിക് അസി. ബി (ഡ്രില്ലിങ്, ഫിസിക്സ്, സര്‍വേ, ഇലക്‌ട്രിക്കല്‍) 15, ടെക്നീഷ്യന്‍ ബി (ഡ്രില്ലിങ്/ ഡീസല്‍/ഓട്ടോമെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍) 18, സ്റ്റെനോഗ്രാഫര്‍ രേഗഡ് മൂന്ന് 3, യുഡി ക്ലര്‍ക് 10 ഡ്രൈവര്‍ 30 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 10. വിശദവിവരം website ല്‍.

സൈനിക ഡിപ്പോയില്‍ അവസരം
വിവിധ സൈനിക ഡിപ്പോകളിലെ 108 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 223 അഡ്വാന്‍സ് ബേസ് ഓര്‍ഡനന്‍സ് ഡിപ്പോ, 17 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോ, 23 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോ എന്നിവിടങ്ങളിലാണ് അവസരം. ട്രേഡ്സ്മാന്‍ മേറ്റ്(മസ്ദൂര്‍) 62, എംടിഎസ്(സഫായ്വലാ) 2, ഫയര്‍മാന്‍(പുരുഷ) 35, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (എല്‍ഡിസി) 9 എന്നിങ്ങനെയാണ് ഒഴിവ്. ഇതില്‍ ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റിന് പ്ലസ്ടുവും ഇംഗ്ലീഷ് ടൈപ്പിങില്‍ സ്പീഡുമാണ് യോഗ്യത. മറ്റുതസ്തികകളില്‍ പത്താം ക്ലാസ്സാണ് യോഗ്യത.ട്രേഡ്സ്മാന്‍ തസ്തികയില്‍ ശാരീരീക യോഗ്യത നിശ്ചയിച്ചിട്ടുണ്ട്.

പ്രായം 18-25. വിശദവിവരവും അപേക്ഷാഫോറവും www.indianarmy.nic.in , www.ncs.gov.in webnsite കളില്‍ ലഭിക്കും. അപേക്ഷ തപാലില്‍ ഓര്‍ഡിനറി/സ്പീഡ്/ രജിസ്ട്രേഡ് തപാലല്‍ അയക്കാം. ലഭിക്കേണ്ട അവസാന തിയതി ജനുവരി 11

ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്, ടൈപ്പിസ്റ്റ്
കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്, എല്‍ഡി ടൈപിസ്റ്റ്, കൂടല്‍മാണിക്യം ദേവസ്വത്തില്‍ എല്‍ഡി ക്ലര്‍ക് എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. എല്‍ഡി ക്ലര്‍കിന്റെ 37 ഒഴിവും എല്‍ഡി ടൈപിസ്റ്റിന്റെ നാല് ഒഴിവുമാണുള്ളത്.

ഇപ്പോഴുള്ള ഒഴിവുകള്‍ക്ക് പുറമെ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിലുണ്ടാകുന്ന ഒഴിവുകളിലും ഇതില്‍നിന്നായിരിക്കും നിയമനം. എല്‍ഡി ക്ലര്‍ക്/ ജൂനിയര്‍ ദേവസ്വം അസിസ്റ്റന്റ്/ ദേവസ്വം അസിസ്റ്റന്റ് യോഗ്യത എസ്‌എസ്‌എല്‍സി അഥവാ തത്തുല്യം.

പ്രായം: 18-36. എ ല്‍ ഡി ടൈപിസ്റ്റ് യോഗ്യത എസ്‌എസ്‌എ ല്‍ സി, ടൈപ്റൈറ്റിങ് ഇംഗ്ലീഷ് ( ഹയ ര്‍ ), ടൈപ്റൈറ്റിങ് മലയാളം ( ലോവ ര്‍ ), കംപ്യൂട്ട ര്‍ വേ ര്‍ ഡ് പ്രോസസിങ് . പ്രായം 18-36. www.kdrb.kerala.gov.in വഴി ഓ ണ്‍ ലൈനായാണ് അപേക്ഷിക്കേണ്ടത് . കാറ്റഗറി , പ്രായപരിധി , ഒഴിവ് തുടങ്ങി വിശദവിവരം website ലുണ്ട് . അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍
കേന്ദ്രസര്‍ക്കാരിന് കീഴില്‍ മുംബൈയിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ ഗ്രൂപ്പ് ബി, സി തസ്തികയിലെ 108 ഒഴിവുകളിലേക്ക് നിയമനം നടത്തും. www.kvic.org.in വഴി ജനുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സീനിയര്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം website ല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (20 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (25 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (32 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (44 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends